നീറ്റ് 2024: റജിസ്ട്രേഷൻ അവസാനിക്കാന്‍ മണിക്കൂറുകൾ മാത്രം; വിദ്യാർഥികളെ വലച്ച് ഒടിപി, വിദേശത്തും പ്രശ്നം
Mail This Article
എംബിബിഎസ് പ്രവേശനത്തിനുള്ള ദേശീയ മെഡിക്കൽ പ്രവേശനപരീക്ഷയായ നീറ്റിന് അപേക്ഷ നൽകാൻ കഴിയാതെ ഉദ്യോഗാർഥികൾ. പരീക്ഷയ്ക്ക് റജിസ്റ്റർ ചെയ്യാനുള്ള സമയപരിധി മാർച്ച് 9ന് വൈകിട്ട് 5ന് അവസാനിക്കാനിരിക്കെയാണ് വെബ്സൈറ്റിലെ സാങ്കേതിക തകരാർ തിരിച്ചടിയാകുന്നത്. മേയ് 5ന് നടക്കുന്ന പരീക്ഷയുടെ റജിസ്ട്രേഷന്റെ അവസാന മണിക്കൂറുകൾ ആയതിനാൽ തന്നെ രാജ്യത്തിനകത്തും പുറത്തും നിന്നുള്ള ആയിരങ്ങളാണ് ഇപ്പോൾ അപേക്ഷിക്കാൻ ശ്രമിക്കുന്നത്. എന്നാൽ, ഒടിപി ലഭിക്കാത്തത് ഉൾപ്പെടെയുള്ള ഒട്ടേറെ സാങ്കേതിക പ്രശ്നങ്ങളാണ് മിക്കവർക്കും ഇപ്പോൾ നേരിടേണ്ടി വരുന്നത്. കഴിഞ്ഞ വർഷം വരെ നീറ്റ്–യുജി റജിസ്ട്രേഷന് ഉപയോഗിച്ചിരുന്ന വെബ്സൈറ്റ് അല്ല (https://neet.ntaonline.in/) ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) ഇത്തവണ ക്രമീകരിച്ചിരിക്കുന്നത്. ഇത് തന്നെയാണ് പ്രശ്നങ്ങൾക്ക് പിന്നിലെ പ്രധാന കാരണവും. നീറ്റ് 2024 റജിസ്ട്രേഷന് സംഭവിച്ചതെന്ത്? വിദ്യാർഥികൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളെന്തെല്ലാം? പരിശോധിക്കാം, വിശദമായി...