'കൈ'യ്യിൽ കിട്ടി ആവോളം; എന്നിട്ടും ഈ മുഖ്യന്മാർ 'പദ്മം' തേടിയതെന്തിന്? കൂടുമാറ്റം ആരെ തുണയ്ക്കും?
Mail This Article
അടുത്തത് ആര്? കോൺഗ്രസ് പാർട്ടിക്കുള്ളിലും രാഷ്ട്രീയ നിരീക്ഷകർക്കിടയിലും ഇപ്പോൾ ഏറ്റവും സജീവമായ ചോദ്യമാണിത്. ഓരോ ദിവസം പിന്നിടുമ്പോഴും രാജ്യത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്തുനിന്ന് കോൺഗ്രസ് പാർട്ടിയിലെ പ്രമുഖ നേതാക്കളിൽ ആരെങ്കിലും ബിജെപി പാളയത്തിലേക്ക് ചേക്കേറി എന്ന വാർത്തയാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ ഈ പ്രവണത ആരംഭിച്ചിട്ട് പലവർഷങ്ങളായെങ്കിലും കേരളത്തിന്റെ ഇതിന്റെ അലകൾ വീശിത്തുടങ്ങിയത് അടുത്തകാലം മുതലാണ്. ഒരുകാലത്ത് കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ മുഖങ്ങളും സംസ്ഥാന മുഖ്യമന്ത്രിമാരും ആയിരുന്ന കെ.കരുണാകരന്റെയും എ.കെ.ആന്റണിയുടെയും മക്കളാണ് ഇവിടെ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയവരിൽ പ്രമുഖർ. ആന്റണിയുടെ മകൻ അനിൽ കുറച്ചു മുന്നേ പേയപ്പോൾ കരുണാകരന്റെ മകൾ പത്മജയുടെ കൂടുമാറ്റം ലോക്സഭ തിരഞ്ഞെടുപ്പിന് ആഴ്ചകൾമാത്രം അവശേഷിക്കുകയാണെന്ന വ്യത്യാസം മാത്രമാണുണ്ടായത്. കേരളത്തിൽ നിന്ന് മുൻ മുഖ്യമന്ത്രിമാരുടെ മക്കളാണ് ബിജെപി പാളയത്തിലേക്ക് ചേക്കേറിയതെങ്കിൽ, മറ്റ് പല സംസ്ഥാനങ്ങളിൽ നിന്നും മുൻ കോൺഗ്രസ് മുഖ്യമന്ത്രിമാർ തന്നെയാണ് ബിജെപിയിലേക്ക് ചുവടുമാറ്റിയത്. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട പാർട്ടിപ്രവർത്തനം അവസാനിപ്പിച്ച് അധികാരത്തിനായി പാർട്ടിയെ പിന്നിൽ നിന്നു കുത്തിയവർ മുതൽ, സിബിഐയെയും ഇഡിയെയും വിട്ട് ബിജെപി വിലയ്ക്ക് വാങ്ങിയവർ വരെയുണ്ട് അക്കൂട്ടത്തിൽ. ഈ കൂറുമാറ്റങ്ങളിൽ കോൺഗ്രസിന് നഷ്ടപ്പെട്ടത് ആ നേതാക്കളെ മാത്രമല്ല, ചിലയിടങ്ങളിൾ ആ സംസ്ഥാനം ഒട്ടാകെയാണ്. ബിജെപിക്കൊപ്പം പോയ മുഖ്യമന്ത്രിമാർ ആരൊക്കെയാണ്? പരിശോധിക്കാം, വിശദമായി...