30-ാം വയസ്സിൽ എംപി; 2.95 ലക്ഷം ഭൂരിപക്ഷം; എന്നിട്ടും മമതയ്ക്ക് മിമിയെ മതിയായി; താരത്തെ ജയിപ്പിച്ച ജനത്തിന് കിട്ടിയത്
Mail This Article
വോട്ട് അഭ്യർഥിച്ച് നേതാവ് എത്തിയപ്പോൾ കാണാനെത്തിയ വോട്ടർമാരെ പിരിച്ചുവിട്ടത് പൊലീസിന്റെ ലാത്തിച്ചാർജിലൂടെ. ഇങ്ങനെ ഒരു സംഭവം കേട്ടിട്ടുണ്ടോ? 2017 യുപി അസംബ്ലി തിരഞ്ഞെടുപ്പിലാണ് ഇതുണ്ടായത് . ബിജെപിയുടെ എംപിയും ബോളിവുഡിലെ താരറാണിയുമായ ഹേമമാലിനിയെ കാണാനാണ് യുപിയിലെ ബാഗ്പത്തിൽ ജനം തിക്കും തിരക്കും കൂട്ടിയത്. വോട്ടവകാശത്തിന്റെ മൂല്യം പോലും താരത്തിന് മുന്നില്‍ അടിയറ പറയുന്ന പൗരൻമാരെ വിരട്ടിയോടിക്കാൻ പൊലീസിന് ലാത്തിപ്രയോഗം മാത്രമേ അന്ന് മുന്നിലുണ്ടായിരുന്നുള്ളു. രാഷ്ട്രീയത്തിൽ താരങ്ങളെ ഇറക്കിയാൽ പാർട്ടികൾക്കുള്ള ഗുണം എന്താണെന്ന് പറയാൻ വേണ്ടി മാത്രമാണ് ഈ സംഭവം സൂചിപ്പിച്ചത്. കേരളത്തിലടക്കം തിരഞ്ഞെടുപ്പിൽ സിനിമാതാരങ്ങളെ രാഷ്ട്രീയ പാർട്ടികൾ മത്സര രംഗത്ത് ഇറക്കുന്നത് പിന്നിലും താരങ്ങൾക്ക് ലഭിക്കുന്ന ജനകീയ പിന്തുണയാവും കാരണം. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിലും ഒട്ടേറെ രാഷ്ട്രീയ പാർട്ടികൾ സിനിമ, കായിക താരങ്ങളെ മത്സര രംഗത്തേയ്ക്ക് കൊണ്ടുവന്നു. താരങ്ങളിൽ പത്തിലധികം പേർ വിജയിച്ച് എംപിമാരാവുകയും ചെയ്തു.