അദാനിയെ ലങ്കന്‍ ‘വിമാനത്താവളത്തിൽ’ ഇറക്കി കേന്ദ്ര നീക്കം? ചൈനയുടെ ‘സ്ട്രിങ് ഓഫ് പേൾസ്’ തകരും; കണ്ണുവച്ച് റഷ്യയും
Mail This Article
വിവാദങ്ങളും ആരോപണങ്ങളും ഒരു ഭാഗത്ത് നടക്കുമ്പോഴും ഇന്ത്യയുടെ വ്യവസായ സമ്രാട്ട് ഗൗതം അദാനി ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. ഇന്ത്യയ്ക്ക് പുറത്ത് കൂടുതൽ സജീവമാകാനാണ് അദാനി ഗ്രൂപ്പിന്റെ ലക്ഷ്യം. ചൈനീസ് നീക്കങ്ങളെ പ്രതിരോധിക്കാൻ ശ്രീലങ്കയിൽ കടലും ആകാശവും കീഴടക്കി കൂടുതൽ പദ്ധതികളുമായി മുന്നോട്ടുപോകാനാണ് അദാനി ഗ്രൂപ്പിന്റെ നീക്കം. ഇന്ത്യയിലെ മുൻനിര വിമാനത്താവളങ്ങളെല്ലാം ഏറ്റെടുത്തു നടത്തുന്ന അദാനി ഗ്രൂപ്പ് ഇന്ത്യയ്ക്ക് പുറത്തുള്ള രാജ്യാന്തര വിമാനങ്ങളും ഏറ്റെടുത്ത് നടത്താൻ പോകുകയാണ്. ഇതിന്റെ തുടക്കമെന്നോണം ശ്രീലങ്കയിൽ മൂന്ന് വിമാനത്താവളങ്ങളാണ് അദാനി ഗ്രൂപ്പ് ഏറ്റെടുത്ത് നടത്താൻ പോകുന്നത്. ലങ്കയിൽ ശക്തമായ പ്രതിഷേധങ്ങൾക്കിടെയാണ് അദാനി ഗ്രൂപ്പ് പുതിയ പദ്ധതികളുമായി മുന്നോട്ട് പോകുന്നത്. ശ്രീലങ്കയ്ക്ക് പുറമെ ബംഗ്ലദേശ്, ഇന്തൊനീഷ്യ എന്നിവിടങ്ങളിലും ചില ആഫ്രിക്കൻ രാജ്യങ്ങളിലും കൂടുതൽ പദ്ധതികൾ ഏറ്റെടുക്കാൻ നീക്കം നടക്കുന്നുണ്ട്. ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതികളുടെ സുതാര്യത ചോദ്യം ചെയ്യപ്പെട്ടുക്കൊണ്ടിരിക്കുന്ന സമയത്താണ് അദാനി ഗ്രൂപ്പ് വ്യാമയാന മേഖലയിലും ചുവടറുപ്പിക്കുന്നത്. എന്തു ലക്ഷ്യമിട്ടാണ് ശ്രീലങ്കയിലെ മൂന്ന് വിമാനത്താവളങ്ങൾ അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നത്? ഇതുകൊണ്ട് ഇന്ത്യയ്ക്ക് എന്താണു നേട്ടം?