ഏറെ കാത്തിരിപ്പിനൊടുവിൽ ചുട്ടുപൊള്ളിക്കുന്ന മണൽക്കാഴ്ചകളിലെ നജീബിന്റെ ജീവിതം സിനിമയായി തിയറ്ററിൽ നിറഞ്ഞോടുമ്പോൾ, സംവിധായകൻ ബ്ലസിയുടെ ഷൂട്ടിങ് ഓർമകൾ മനോരമ ഓൺലൈൻ പ്രീമിയം പ്രിയ വായനക്കാർക്ക് മുന്നിലെത്തിച്ചു. ആടുജീവിതം റിലീസ് ചെയ്ത ദിവസമാണ് ദൃശ്യവിരുന്നിന് പൂർണതയേകാനുള്ള ബ്ലസിയുെട പരിശ്രമങ്ങൾ പറഞ്ഞ പ്രീമിയം റിപ്പോർട്ട് പതിനായിരങ്ങളെ ആകർഷിച്ചത്. തിയറ്ററിനുള്ളിൽ ആടുജീവിതം പ്രേക്ഷകരെ കരയിപ്പിക്കുമ്പോൾ പുറത്ത് വിവിധ രാഷ്ട്രീയ പാർട്ടികളിലെ പ്രവർത്തകരും സ്ഥാനാർഥികളും വേനൽ ചൂടിൽ വിയർക്കുകയാണ്. പോയവാരം ഇന്ത്യൻ രാഷ്ട്രീയത്തിലേയും കേരള രാഷ്ട്രീയത്തിലും പ്രധാന സംഭവങ്ങൾ പ്രീമിയത്തിൽ സ്ഥാനം പിടിച്ചു. ഇവയിൽ ഏറ്റവും പ്രധാനം കേജ്‌രിവാളിന്റെ അറസ്റ്റിനെ തുടർന്നുണ്ടായ സംഭവങ്ങളാണ്. ഡൽഹിയിലെ രാഷ്ട്രീയം അറിയാൻ മലയാളികൾക്ക് താൽപ്പര്യം ഏറെയുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു പ്രീമിയത്തിലെ റിപ്പോർട്ടുകൾക്ക് ലഭിച്ച സ്വീകാര്യത.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com