ബോണ്ടിൽ വീഴാത്ത ‘ഇടതൻമാർ’; മോദി പറഞ്ഞ രണ്ടക്കമെത്ര?; എങ്ങനെ മറക്കും ആ കുഞ്ഞെഴുതിയത്!
![INDIA-POLITICS-PROTEST-LEFTIST Activists of Communist Party of India Marxist (CPIM) shout slogans and carry party flags during a rally in Kolkata on January 8, 2014. Thousands of activists participated in the rally which was addressed by their leaders to protest against the government and its policies. AFP PHOTO/Dibyangshu SARKAR (Photo by DIBYANGSHU SARKAR / AFP)](https://img-mm.manoramaonline.com/content/dam/mm/mo/premium/opinion-and-analysis/images/2024/3/31/cpm.jpg?w=1120&h=583)
Mail This Article
തിരഞ്ഞെടുപ്പിലേക്ക് അടുക്കുന്തോറും രാഷ്ട്രീയ ചർച്ചകൾ പുതിയ ഉയരം തേടുകയാണ്. രണ്ടുപേർ തമ്മിൽ കണ്ടാൽ പോലും ആദ്യം സംസാരിക്കുന്നത് ചൂടിനെ കുറിച്ചും നാട്ടിലെ രാഷ്ട്രീയത്തെ കുറിച്ചുമാവും. ഇതുകൊണ്ടാവാം വാർത്തകളുടെ വായനയിലും രാഷ്ട്രീയ വിഷയങ്ങൾ മുന്നിൽ നിൽക്കുന്നത്. ഇത്തരം വാർത്തകളിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവരും അതിന് മറുപടി നൽകുന്നവരും ഏറെയാണ്. കഴിഞ്ഞയാഴ്ച മനോരമ ഓൺലൈൻ പ്രീമിയത്തിൽ ദേശീയ രാഷ്ട്രീയത്തെ കുറിച്ചും കേരളരാഷ്ട്രീയത്തെ കുറിച്ചുമുള്ള റിപ്പോർട്ടുകൾക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഇലക്ടറൽ ബോണ്ടിൽ എന്തുകൊണ്ടാണ് ഇടതുപാർട്ടികളുടെ പേരുകള്‍ വരാതിരുന്നത് മറ്റു വഴികളിലൂടെ സംഭാവനകൾ ഇടത് പാർട്ടികൾക്ക് ലഭിക്കുന്നുണ്ടോ എന്ന റിപ്പോർട്ടിന് വായനക്കാരുടെ ഭാഗത്ത് നിന്നും മികച്ച പ്രതികരണമാണുണ്ടായത്. ഇതുപോലെ വയനാട് മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥിയായി എത്തിയ ബിജെപി സംസ്ഥാന അധ്യക്ഷനുമായി നടത്തിയ അഭിമുഖവും പ്രീമിയം പ്രസിദ്ധീകരിച്ചിരുന്നു. കേരളത്തിൽ ബിജെപി ലക്ഷ്യം വയ്ക്കുന്ന കാര്യങ്ങളിലേക്കും അഭിമുഖത്തിൽ കെ. സുരേന്ദ്രൻ മനസ്സുതുറന്നിരുന്നു.