25,000 ടൺ! ഇന്ത്യൻ വീടുകളിൽ ‘സ്വർണഖനി’; ഇനിയും വില കൂടും; ‘കരുതലോടെ’ കേന്ദ്രവും; ആരാണീ വിലയിടുന്നത്?
Mail This Article
‘എങ്ങോട്ടാ ഈ പോക്ക് എന്റെ പൊന്നേ!’ അടിക്കടി കയറുന്ന സ്വർണവില കണ്ട് മലയാളി തലയിൽ കൈവച്ചു ചോദിക്കുന്ന ചോദ്യമാണിത്. ഒരു പവൻ സ്വർണത്തിന് 52,000 രൂപയും കടന്നു കുതിക്കുകയാണ് സ്വർണവില. ഏപ്രിൽ 6ന് സ്വർണ നിരക്ക് ഗ്രാമിന് 6535 രൂപയും പവന് 52,280 രൂപയുമായിരുന്നു. ഏപ്രിൽ 8ന് ഗ്രാമിന് 6565 രൂപയായിരിക്കുന്നു, പവന് 52,520 രൂപയും. എന്തുകൊണ്ടാണ് സ്വർണത്തിന് പെട്ടെന്ന് ഇത്രയും കുതിപ്പ്? രാജ്യാന്തര വിപണിയിൽ സ്വർണവിലയിലുണ്ടാകുന്ന വർധനയാണ് അതിനു കാരണമായി പറയുന്നത്. രാജ്യാന്തര വിപണിയിൽ സ്വർണവില ട്രോയ് ഔൺസിന് 2328 ഡോളറിൽ എത്തിയപ്പോഴാണ് കേരളത്തിൽ പവന് 52,000 രൂപ കടന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ സ്വർണവിലയിൽ 17% വർധനയാണുണ്ടായത്. 2023 ഏപ്രിൽ 6ന് ഗ്രാമിന് 5590 രൂപയും പവന് 44,720 രൂപയുമായിരുന്നു. ഒരു വർഷത്തിനിടെ വർധിച്ചത് പവന് 7560 രൂപയും ഗ്രാമിന് 945 രൂപയും. രാജ്യാന്തര സ്വർണവിലയിൽ ഇക്കാലയളവിൽ 350 ഡോളറിലധികം വർധനയുണ്ടായി. രൂപയുടെ വിനിമയ നിരക്കിലും ഒരു രൂപയ്ക്കടുത്ത് ഇടിവുണ്ടായി. എല്ലാ തരത്തിലും സുരക്ഷിത നിക്ഷേപമായി മാറുകയാണോ സ്വർണം? വില എത്ര വരെ കൂടാനാണ് സാധ്യത?