പരീക്ഷിച്ചത് മീനുകളിൽ! കേന്ദ്രം കണ്ണടച്ചു, പ്രധാനമന്ത്രിക്ക് പരാതി നൽകിയിട്ടും രാംദേവ് ‘പരസ്യ’മായി രംഗത്ത്: ശിക്ഷയെന്ത്?
Mail This Article
സുപ്രീംകോടതിയിൽനിന്ന് തുടരെത്തുടരെ പ്രഹരമേറ്റുവാങ്ങിക്കൊണ്ട് വാർത്തകളിൽ നിറയുകയാണ് ബാബാ രാംദേവും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ആയുർവേദയും. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് രാംദേവിനെയും പതഞ്ജലി എംഡി ആചാര്യ ബാലകൃഷ്ണയെയും കോടതി വിമർശിച്ചിരിക്കുന്നത്. അതും രൂക്ഷമായ ഭാഷയിൽ. മാപ്പു പറഞ്ഞ് തടിയൂരാൻ രാംദേവും ബാലകൃഷ്ണയും ശ്രമിച്ചെങ്കിലും വിടാതെ പിടികൂടിയിരിക്കുകയാണ് കോടതി. യോഗ ഗുരുവെന്ന് ഇന്ത്യയൊട്ടാകെ സൃഷ്ടിച്ചെടുത്ത പ്രതിച്ഛായയിൽനിന്ന് രാംദേവ് പടുത്തുയർത്തിയ ‘പതഞ്ജലി’ എന്ന ബ്രാൻഡ് വിവാദത്തിൽപ്പെട്ടത് എങ്ങനെയാണ്? പതഞ്ജലിയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും (ഐഎംഎ) തമ്മിലുള്ള പ്രശ്നമെന്താണ്? എന്തിനായിരുന്നു പതഞ്ജലിക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമർശനമേറ്റത്? കേസ് തിരിച്ചടിച്ചാൽ എന്തു ശിക്ഷയാണ് ബാബാ രാംദേവിനെയും ബാലകൃഷ്ണയെയും കാത്തിരിക്കുന്നത്? വിശദമായിട്ടറിയാം.