ഇന്ധനവില കുതിക്കുമോ? സ്വർണവിലയും ഞെട്ടലിലേക്ക്? ആ രാത്രി സംഭവിച്ചതെന്ത്? നെഞ്ചിടിപ്പോടെ കേന്ദ്ര സർക്കാരും
Mail This Article
ഏപ്രിൽ 13ന് രാത്രി, ഇസ്രയേലിലുടനീളം സൈറണുകൾ മുഴങ്ങി, രാജ്യം വലിയൊരു പ്രതിസന്ധിയെ നേരിടാൻ പോകുകയാണെന്ന് മനസ്സിലുറപ്പിച്ച് ജനം പുറത്തിറങ്ങാതെ സുരക്ഷിത താവളങ്ങളിലേക്ക് ഓടി. ഇസ്രയേലിന്റെ തെക്ക്, വടക്ക് പ്രദേശങ്ങളിലുള്ള സൈനിക താവളങ്ങൾക്ക് സമീപവും ജറുസലേമിനു പരിസരത്തുമാണ് സൈറൻ മുഴങ്ങിയത്. ഇറാൻ ഇസ്രയേലിനെ ആക്രമിക്കാൻ പദ്ധതിയിടുന്നതായി ദിവസങ്ങൾക്ക് മുൻപേ മുന്നറിയിപ്പ് ലഭിച്ചിരുന്നു. ഇതിനാൽ തന്നെ എല്ലാ ഒരുക്കങ്ങളും രാജ്യം നടത്തിയിട്ടുണ്ടാകുമെന്ന വിശ്വാസം ജനങ്ങൾക്കുണ്ടായിരുന്നു, ആ വിശ്വാസത്തോടെയാണ് പലരും ഉറങ്ങാൻ പോയത്. രാജ്യത്തെ പൗരൻമാരുടെ ആ വിശ്വാസം സംരക്ഷിക്കാൻ ഇസ്രയേൽ സൈന്യത്തിന് സാധിക്കുകയും ചെയ്തു. യുഎസ് സൈന്യത്തിന്റെ ശക്തമായ പിന്തുണയാണ് ഇസ്രയേലിനെ രക്ഷിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഇറാന്റെ അത്യാധുനിക സായുധ ഡ്രോണുകളും മിസൈലുകളുമാണ് ഇസ്രയേലിലേക്ക് പറന്നതെത്തിയത്. എന്നാൽ എല്ലാം ഭംഗിയായി, കൃത്യമായ സമയത്ത് നേരിടാൻ സാധിച്ചുവെന്ന് തന്നെയാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, ഇറാനെതിരെ ഇസ്രയേലിന്റെ തിരിച്ചടി എങ്ങനെയായിരിക്കുമെന്ന് നിരീക്ഷിക്കുകയാണ് ലോകം. ഇതിനിടെ ഇസ്രയേലിന്റെ ചരക്കുകപ്പൽ ഇറാന്റെ നാവിക സേന പിടിച്ചെടുത്തതോടെ സംഘർഷം രൂക്ഷമാകുകയാണ്. ഇറാൻ–ഇസ്രയേൽ സംഘർഷം ജിസിസി രാജ്യങ്ങൾക്കും രാജ്യന്തര വിപണികൾക്കും വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. സംഘര്‍ഷം ശക്തമായാൽ ഇറാൻ–ഇസ്രയേൽ മിസൈലിന്റെ ചൂട് ഇങ്ങ് കേരളീയരുടെ അടുക്കളയിൽ വരെ അനുഭവിക്കേണ്ടിവരും. എന്താണ് കഴിഞ്ഞ ദിവസങ്ങളിൽ ഇസ്രയേലിൽ സംഭവിച്ചത്? പരിശോധിക്കാം.