ഉടനെ മായില്ല വോട്ടിട്ട 'വിരൽ വര'; പക്ഷേ മാറും സുമലതയുടെ തലവര? രണ്ട് കൊക്കോയുണ്ടേല് കോളടിച്ചു!
Mail This Article
രണ്ട് ദിവസം മുൻപ് വോട്ടിട്ടപ്പോൾ നമ്മുടെ കൈ വിരലിൽ പോളിങ് ഉദ്യോഗസ്ഥൻ വരച്ച ആ വര ഇപ്പോഴും മാഞ്ഞില്ല. ജൂൺ 4ന് ഫലം വരുമ്പോഴും അത് പൂർണമായും മാഞ്ഞ് തീരില്ല. അപ്പോൾ എന്താവും ഈ ‘മായാ മഷി’യുടെ രഹസ്യം? ആരാണ് ഈ രഹസ്യക്കൂട്ട് കണ്ടെത്തിയത്? ഇതൊക്കെ നിങ്ങൾ ഒരിക്കലെങ്കിലും ഓർത്തുകാണില്ലേ? മനോരമ ഓൺലൈൻ പ്രീമിയം സന്ദർശിച്ച പതിനായിരങ്ങൾക്ക് ഇപ്പോൾ ഈ രഹസ്യമറിയാം. അതുപോലെ ഇപ്പോഴത്തെ ഈ കൊടും ചൂടിനെ പറ്റിയും ആശ്വസിക്കാവുന്ന ഒരു കാര്യമുണ്ട്... മാസങ്ങളായി നമ്മളെ ബുദ്ധിമുട്ടിക്കുന്ന ചൂടിന്റെ കാഠിന്യം അവസാനിക്കാൻ പോകുന്നു, ഒപ്പം വരാൻ പോകുന്ന മഴ വിശേഷവും. എൽ നിനോ’ ‘ലാ നിന’ പ്രതിഭാസം എന്നൊക്കെ പലകുറി നാം കേട്ടിട്ടുണ്ടെങ്കിലും ഇതെല്ലാം സാധാരണക്കാരന് മനസ്സിലാവുന്ന രീതിയിലാണ് കുസാറ്റിലെ അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്മോസ്ഫറിക് റഡാർ ഡയറക്ടർ ഡോ. എസ്. അഭിലാഷ് വിവരിച്ചത്. യുഎഇ വെള്ളപ്പൊക്കത്തിന് ശേഷം തുടർച്ചയായി രണ്ടാം ആഴ്ചയും കാലാവസ്ഥയെ കുറിച്ചുള്ള പ്രീമിയം റിപോർട്ട് പോയവാരത്തെ ടോപ് 5ൽ ഇടം നേടി.