1983 ലോകകപ്പിൽ ഇന്ത്യയ്ക്ക് കിരീടം നേടിത്തന്ന ‘കപിലിന്റെ ചെകുത്താന്മാരി’ലെ കീർത്തി ആസാദ് ഈ തിരഞ്ഞെടുപ്പിൽ മമത ബാനർജിയുടെ ‘ടീമി’ലാണ്. ബിജെപിയിൽനിന്ന് കോൺഗ്രസ് വഴി തൃണമൂലിൽ എത്തിയ ആസാദും ബിജെപിയുടെ സംസ്ഥാനത്തെ മുതിർന്ന നേതാവായ ദിലീപ് ഘോഷും തമ്മിലുള്ള പോരാട്ടത്തിന് ബംഗാൾ മേയ് 13ന് വിധിയെഴുതുകയാണ്.
മോദിയെ എല്ലാ വേദികളിലും ഭയമില്ലാതെ ആക്രമിക്കുന്ന നേതാവാണ് ആസാദ്. തൃണമൂലിലേക്കുള്ള അദ്ദേഹത്തിന്റെ വരവ് പാർട്ടിക്ക് നേട്ടമാകുമോ? ബംഗാളിൽനിന്ന് മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജാവേദ് പർവേശ് തയാറാക്കിയ റിപ്പോർട്ട്.
Mail This Article
×
ബർധ്മാൻ-ദുർഗാപുർ മണ്ഡലം തിരിച്ചുപിടിക്കാൻ മമതാ ബാനർജി ഇറക്കുമതി ചെയ്തതാണ് 1983 ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യൻ ടീമിലെ കീർത്തി ആസാദിനെ. ബിജെപിയിൽ നിന്ന് കോൺഗ്രസ് വഴി തൃണമൂലിൽ എത്തിയ ആസാദിനു മുൻപിൽ ബിജെപിയുടെ സംസ്ഥാനത്തെ മുതിർന്ന നേതാവായ ദിലീപ് ഘോഷിന് അടിപതറുമോയെന്ന് ഇന്ന് ജനം വിധിയെഴുതും. ഒരു ലക്ഷം വോട്ടിനെങ്കിലും ജയിക്കുമെന്ന് കീർത്തി ആസാദ് പറയുന്നു. കഴിഞ്ഞ തവണ 18 സീറ്റാണ് ബിജെപിക്ക് ബംഗാളിൽ ലഭിച്ചിരുന്നത്. മികച്ച സ്ഥാനാർഥികളെ നിർത്തി ബിജെപിയ്ക്ക് തടയിടാനുള്ള ദീദിയുടെ ശ്രമത്തിന്റെ ഭാഗമായാണ് ബിഹാറുകാരനായ ആസാദ് വ്യവസായമേഖലയായ ബർധ്മാൻ-ദുർഗാപുർ മണ്ഡലത്തിൽ എത്തിയത്. മുൻ കേന്ദ്രമന്ത്രി എസ്.എസ്.അലുവാലിയ കഴിഞ്ഞ തവണ ജയിച്ച മണ്ഡലമാണിത്. ഡൽഹിയിലും ബിഹാറിലും ബിജെപിക്കു വേണ്ടി മൽസരിച്ചു ജയിച്ച ആസാദ് മുൻ കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലിക്കെതിരേ വിമർശനമുന്നയിച്ചാണ് പാർട്ടിയിൽ നിന്നു പുറത്താകുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.