‘ഇപ്പോൾ അത് സാധ്യമായിരിക്കുന്നു’: ഗൂഗിളിനോട് മുട്ടാനില്ല, ഒപ്പം കൂടാൻ ആപ്പിൾ; ആൾട്ട്മാന്റെ ചാറ്റ് ജിപിടിയിൽ എന്താണ് ‘മാജിക്കൽ’?
Mail This Article
ആഴ്ചകളോളം നീണ്ട ഊഹോപോഹങ്ങൾക്കും ചർച്ചകൾക്കും ശേഷം ഓപ്പൺഎഐയുടെ പുതിയ ഉൽപന്നങ്ങളായ എഐ മോഡലും ഡെസ്‌ക്‌ടോപ്പ് പതിപ്പും അവതരിപ്പിക്കപ്പെട്ടിരിക്കുകയാണ്. ഗൂഗിൾ, ഫെയ്സ്ബുക് ഉൾപ്പെടെയുള്ള സിലിക്കൺ വാലിയിലെ മുൻനിര ടെക് കമ്പനികളെല്ലാം ഏറെ ആകാംക്ഷയോടെയും ആശങ്കയോടെയും കാത്തിരുന്ന ഒന്നായിരുന്നു മേയ് 13ലെ ഓപ്പൺഎഐയുടെ പുതിയ ഉൽപന്നങ്ങളെ പരിചയപ്പെടുത്തൽ ചടങ്ങ്. ഭാവിയുടെ പ്രതീക്ഷയായ നിർമിത ബുദ്ധിയിൽ വരുന്ന ഓരോ മാറ്റവും ലോകവും ഏറെ ആകാംക്ഷയോടെയാണ് വീക്ഷിക്കുന്നത്. സ്മാർട് ഫോൺ ക്യാമറ ഉപയോഗിച്ചു പോലും മനുഷ്യ വികാരങ്ങളെ മനസ്സിലാക്കാനുള്ള ജിപിടിയുടെ ശേഷി പ്രകടിപ്പിക്കുന്നതായിരുന്നു പുതിയ അവതരണം. ടെക്‌സ്‌റ്റ്, ഓഡിയോ, ഇമേജുകൾ എന്നിവ പ്രോസസ് ചെയ്യാനും ശേഷിയുള്ളതാണ് പുതിയ ചാറ്റ്ജിപിടി. “മനുഷ്യരും യന്ത്രങ്ങളും തമ്മിലുള്ള ഇടപെടലിന്റെ ഭാവിയാണ് ഞങ്ങൾ നോക്കികാണുന്നത്’’ എന്നാണ് കമ്പനിയുടെ ചീഫ് ടെക്‌നോളജി ഓഫിസർ മിറാ മുറാതി ചടങ്ങിനിടെ പറഞ്ഞത്. എന്തൊക്കെയാണ് ഓപ്പൺഎഐയുടെ പുതിയ ഉൽപന്നങ്ങൾ? ഇത് ആര്‍ക്കൊക്കെ, എപ്പോൾ ലഭിക്കും? വിശദമായി പരിശോധിക്കാം.