മേയ് 20 നാണ് റായ്ബറേലി മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് നടക്കുക. സോണിയ ഗാന്ധി രണ്ട് പതിറ്റാണ്ടായി പ്രതിനിധീകരിക്കുന്ന മണ്ഡലം രാഹുൽ ഗാന്ധിയെ വിജയിപ്പിക്കുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ
സോണിയയ്ക്കെതിരെ കഴിഞ്ഞ തിരഞ്ഞെടുപ്പിലും മത്സരിച്ച ദിനേഷ് പ്രതാപ് സിങ്ങിന് ഇത് റായ്ബറേലിയില് രണ്ടാമൂഴമാണ്. ഓരോ തവണയും വർധിക്കുന്ന വോട്ടുവിഹിതം ഇക്കുറി വിജയമാകുമെന്ന് ബിജെപിയും കരുതുന്നു. എന്താണ് റായ്ബറേലിയിലെ രാഷ്ട്രീയ ചിത്രം? റായ്ബറേലിയിൽ നിന്ന് മലയാള മനോരമ പ്രതിനിധി രാജീവ് മേനോൻ എഴുതുന്നു
Mail This Article
×
മഴക്കാലത്തു വയനാടൻ ചുരം കയറുമ്പോൾ കാണുന്നതുപോലെ ആകാശം ഇരുണ്ടുമൂടി കിടക്കുന്നുണ്ട് റായ്ബറേലിയിലും. പക്ഷേ, വയനാട്ടിലെ കാറ്റല്ല, ഇവിടെ. കാലാവസ്ഥ കൊടുംചൂടിലേക്ക് എത്തിയില്ലെങ്കിലും തിരഞ്ഞെടുപ്പു ചൂട് കത്തിക്കയറുന്നു. അമേഠിയെക്കാൾ നഗരസ്വഭാവമുള്ള മണ്ഡലമാണ് റായ്ബറേലി. വലിയ കെട്ടിടങ്ങൾ, തെരുവുകൾ, വാഹനങ്ങൾ, വ്യവസായശാലകൾ. ഈയിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇവിടെ എയിംസും ഉദ്ഘാടനം ചെയ്തു. 8 ദേശീയപാതകളുടെ ജോലികളും നടക്കുന്നുണ്ട്.
തലമുറകളായി ഗാന്ധികുടുംബത്തിന്റെ കുത്തകമണ്ഡലമായ ഇവിടെ സോണിയയ്ക്കു പകരം രാഹുൽ ഗാന്ധിയെ ഇറക്കിയ കോൺഗ്രസ് ഉത്തരേന്ത്യൻ ഹൃദയഭൂമിയെ കൈവിട്ടിട്ടില്ലെന്നു പറയുകയാണ്. കോൺഗ്രസിൽനിന്ന് 2018ൽ കൂറുമാറിയെത്തി യുപി സംസ്ഥാന മന്ത്രിയായ ദിനേഷ് പ്രതാപ് സിങ്ങിലൂടെ അമേഠി ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.