യുദ്ധ ശേഷം ഇസ്രയേലിൽ: ജലം ഊറ്റി വളരും, ഇലയിൽ വിഷം; മരം നട്ട് മൃഗങ്ങളെ നാട്ടിലിറക്കി വനംവകുപ്പ്, പഴി കർഷകർക്കും!
Mail This Article
സാമാന്യബുദ്ധിക്ക് നിരക്കാത്ത ഒരു നീക്കം. എന്നിട്ടും അത് കേരളത്തിലെ വനംവകുപ്പ് നടപ്പാക്കി. ഉന്നതങ്ങളിൽനിന്ന് ഇത്തരത്തിലുള്ള നീക്കങ്ങൾ എങ്ങനെ വരുന്നെന്ന് ആലോചിച്ച് പൊതുജനവും! ഒരു ഉത്തരവാണ് സംഭവം. കാട്ടിൽ യൂക്കാലി മരങ്ങൾ നട്ടുപിടിപ്പിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ആ ഉത്തരവ്. എന്നാൽ പിന്നീട് അത് പിൻവലിക്കുകയും ചെയ്തു. ഉത്തരവുകളിങ്ങനെ തിരുത്തുകയും പിൻവലിക്കുകയും ചെയ്യുന്നത് സംസ്ഥാന വനംവകുപ്പിന്റെ സ്ഥിരം പരിപാടിയായിക്കഴിഞ്ഞെന്ന വിമർശനം നിലനിൽക്കെയാണ് യൂക്കാലിയുടെ പേരിലും പഴി കേൾക്കേണ്ടി വന്നതെന്നോർക്കണം. ഏകവിള തോട്ടമായ യൂക്കാലി വനത്തില്‍ വച്ചുപിടിപ്പിക്കാനുള്ള നീക്കത്തിന് ആരാണു ചരട് വലിച്ചത്? തേക്കും യൂക്കാലിയും വച്ചുപിടിപ്പിച്ചതിന്റെ തിക്തഫലങ്ങൾ അതിരൂക്ഷമായി അനുഭവിക്കുന്നതിനിടെയാണ് വീണ്ടും ഇത്തരം ഉത്തരവ് ഇറങ്ങുന്നത് എന്നതാണ് കൗതുകകരം. സ്വഭാവിക വനത്തെ നശിപ്പിച്ച് പ്രകൃതിയെ വലിയ ദുരന്തത്തിലേക്ക് തള്ളിവിട്ട ഇത്തരം മരങ്ങൾ വീണ്ടും നമ്മുടെ കാടുകളിൽ നിറയാൻ വഴി തുറക്കുന്നതിന് പിന്നിലെ ലക്ഷ്യവും സംശയാസ്പദമാണ്. യൂക്കാലി എങ്ങനെയാണ് നമ്മുടെ കാടുകൾ കയ്യടക്കിയത്, അതിന്റെ ചരിത്രമെന്താണ്? കാടുകയ്യേറിയ ഈ മരങ്ങൾ നമ്മുടെ കർഷകരോടും മണ്ണിനോടും ചെയ്തത് എന്താണ്? യൂക്കാലി മാത്രമല്ല, അതിനു കൂട്ടായി പിന്നെയുമുണ്ട് ‘വനനശീകരണ വൃക്ഷങ്ങൾ’. വിശദമായി പരിശോധിക്കാം.