മിസൈലും ബോംബറുകളുമായി ‘യുദ്ധത്തിനി’റങ്ങി ചൈന, ‘അഭ്യാസം’ കയ്യിലിരിക്കട്ടെയെന്ന് തയ്‌വാൻ: നായകനായി ലായ്; ട്രംപ് വന്നാൽ എല്ലാം പാളും!
Mail This Article
‘‘തയ്‌വാനിൽ ജനാധിപത്യത്തിന്റെ മഹത്തായ യുഗം പിറന്നിരിക്കുന്നു, ഇനി തയ്‌വാന്റെ ഭാവി തീരുമാനിക്കുക ഇവിടുത്തെ 2.3 കോടി ജനങ്ങൾ ആയിരിക്കും. നമ്മൾ തീരുമാനിക്കുന്നത് ഈ രാജ്യത്തിന്റെ ഭാവി മാത്രമല്ല, ലോകത്തിന്റെ ഭാവി കൂടിയാണ്’’. തയ്‌വാന്റെ പുതിയ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തതിനു ശേഷം ലായ് ചിങ്തെ നടത്തിയ 30 മിനിറ്റ് പ്രസംഗം ചൈനയ്ക്കുള്ള കൃത്യമായ മുന്നറിയിപ്പായാണ് ലോകം വിലയിരുത്തുന്നത്. വർഷങ്ങളായി ചൈനയിൽ നിന്ന് തയ്‌വാൻ നേരിടുന്ന ഭീഷണികളെയും വെല്ലുവിളികളെയും നേരിടാൻ തയാറാണെന്ന് പറയാതെ പറയുന്നതായിരുന്നു ലായ് ചിങ്തെ തന്റെ പ്രസംഗത്തിലൂടെ. ചെറിയൊരു തയ്‌വാൻ ഇത്രയും വലിയ ചൈനയെ വെല്ലുവിളിച്ചാൽ എന്തു സംഭവിക്കാനാണ് എന്ന് പലരും ചിന്തിക്കുക സ്വാഭാവികം. പക്ഷേ ചൈനയെ പ്രകോപിപ്പിക്കാൻ ആ വാക്കുകൾ ധാരാളമായിരുന്നു. ചൈനീസ് നേതാക്കൾ പ്രകോപിതരായതിന്റെ തെളിവും പിന്നാലെയെത്തി. തയ്‌വാന് ചുറ്റും സൈനികാഭ്യാസം നടത്തിയായിരുന്നു ചൈനയുടെ മറുപടി. തയ്‌വാനിലെ വിഘടനവാദ നീക്കങ്ങൾങ്ങൾക്ക് ശക്തമായ മറുപടി എന്ന നിലയിലായിരുന്നു രണ്ട് ദിവസത്തെ ചൈനീസ് സൈനികാഭ്യാസം. ലായുടെ സ്ഥാനാരോഹണത്തിനു മൂന്ന് ദിവസത്തിനു ശേഷമായിരുന്നു അഭ്യാസങ്ങൾ. യുദ്ധ വിമാനങ്ങളും മിസൈലുകളും വരെ ഉപയോഗിച്ച് തയ്‌വാനെ ആക്രമിക്കുന്നതിന്റെ