‘മക്കൾപാസ’ത്തിൽ ഡിഎംകെ മുന്നിൽ; കനിമൊഴിക്ക് രണ്ടാമങ്കം; ‘കുളന്തൈ’കളിൽ ആരെല്ലാം വാഴും?
Mail This Article
മക്കൾ രാഷ്ട്രീയത്തിന്റെ കളിത്തൊട്ടിലാണ് തമിഴകമെന്ന് ഉറപ്പിക്കുന്നതാണ് ഓരോ തിരഞ്ഞെടുപ്പ് കാലവും. ഇക്കുറിയും പതിവ് തെറ്റിയിട്ടില്ല. നേരവകാശികളായി മകനെയും മകളെയും ഭാര്യയുമെല്ലാം ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി തലവന്മാർ കളത്തിലിറക്കിയിരിക്കുന്നു. മുൻ മുഖ്യമന്ത്രി ജയലളിതയ്ക്ക് അനന്തരാവകാശി ഇല്ലാഞ്ഞതിനാൽ, അന്തഃഛിദ്രങ്ങളിൽ തകർന്നുപോയ അണ്ണാ ഡിഎംകെയുടെ പ്രത്യക്ഷ ഉദാഹരണം അവർക്കു മുമ്പിലുണ്ടല്ലോ! മക്കൾ വാഴ്ചയ്ക്ക് എതിരെ ശക്തമായ വിമർശനം നടത്തിയിട്ടുള്ള രാഷ്ട്രീയക്കാരനാണ് വയ്യാപുരി ഗോപാലസ്വാമി എന്ന വൈകോ. കരുണാനിധി മകനായ സ്റ്റാലിനെ അനന്തരാവകാശിയായി വളർത്തിക്കൊണ്ടുവരുന്നതിനെ ചോദ്യം ചെയ്തുകൊണ്ടാണ് തീപ്പൊരി നേതാവായിരുന്ന വൈക്കോ 1993–ൽ ഡിഎംകെ വിട്ടത്. മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം (എംഡിഎംകെ) എന്ന പാർട്ടി രൂപീകരിക്കുയും ചെയ്തു. കരുണാനിധി കുടുംബത്തെ മുഴുവൻ