‘‘എനിക്ക് ജീവിക്കണം. കുഞ്ഞുങ്ങളെ പഠിപ്പിച്ച് അങ്ങേയറ്റം എത്തിക്കണം. റോഡിൽ കണ്ടാൽ തിരിച്ചറിയുന്നവർപോലും കുറഞ്ഞു വരുന്ന കാലമായിരുന്നു എനിക്ക് ഈ ഇടവേള’’ നടൻ സുരേഷ് ഗോപി ഒരിക്കൽ പറഞ്ഞതാണ് ഈ വാക്കുകളെന്നു പറഞ്ഞാൽ ഒരുപക്ഷേ, ഇന്ന് പലരും അവിശ്വസനീയതയോടെ നിൽക്കും. കേരളത്തില്‍ മാത്രമല്ല, ദേശീയതലത്തിൽതന്നെ അത്രയേറെ ചർച്ചയായിരിക്കുന്നു സുരേഷ് ഗോപിയെന്ന പേര്. ചെറിയൊരു ഇടവേള പോലുമെടുക്കാനാകാത്ത വിധത്തിലാണ് ഇന്ന് അദ്ദേഹത്തിന്റെ തിരക്ക്. ‘കുറച്ച് സിനിമകൾ ചെയ്തു തീര്‍ക്കാനുണ്ട്, മന്ത്രിസ്ഥാനത്തുനിന്ന് തൽക്കാലത്തേക്ക് ഒഴിവു നൽകണം’ എന്നു പറഞ്ഞിട്ടും ദേശീയ തലസ്ഥാനത്തേക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടു വിളിച്ചു വരുത്തിയാണ് സുരേഷ് ഗോപിക്ക് കേന്ദ്ര മന്ത്രിസ്ഥാനം നൽകിയത്. 1992ലാണ് ഒരു വാഹനാപകടത്തിൽ സുരേഷ് ഗോപിയുടെ ഒന്നര വയസ്സുള്ള മകൾ മരിക്കുന്നത്. അതിനു ശേഷവും സിനിമയിൽ സജീവമായിരുന്ന അദ്ദേഹം പക്ഷേ ഒരു ഘട്ടത്തിൽ സിനിമയിൽനിന്നു പൂർണമായിത്തന്നെ പിൻവാങ്ങി. ഇതിനിടെ സുഹൃത്തുക്കളായ പല നിർമാതാക്കളും സമീപിച്ചെങ്കിലും എല്ലാവരെയും തിരിച്ചയയ്ക്കുകയായിരുന്നു. ‘ഞാൻ മുങ്ങിത്താഴുകയാണ്. നിങ്ങൾ രക്ഷപ്പെട്ടോളൂ’ എന്നു പറഞ്ഞായിരുന്നു അന്ന് അവരെ മടക്കിഅയച്ചിരുന്നത്. മകളുടെ മരണവും മറ്റു ചില വിഷയങ്ങളും അദ്ദേഹത്തെ അത്രമാത്രം തളർത്തിയിരുന്നു. അതിനിടയിലാണ് 2005ൽ ഭരത്‌ചന്ദ്രൻ ഐപിഎസിലൂടെ വമ്പന്‍ തിരിച്ചുവരവ് നടത്തുന്നത്. തൊട്ടുപിന്നാലെ ദ് ടൈഗർ, ചിന്താമണി കൊലക്കേസ് തുടങ്ങിയ സൂപ്പർ ഹിറ്റുകൾ. പിന്നീട് വലിയൊരു ഇടവേളയ്ക്കു ശേഷം 2020ലാണ് ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെ സുരേഷ് ഗോപി വീണ്ടും പ്രേക്ഷകമനസ്സിൽ നിറഞ്ഞോടിയത്. അച്‌ഛനു പണിയില്ലെന്ന ആക്ഷേപം സഹിക്കാൻ മക്കൾക്കു

loading
English Summary:

Did Suresh Gopi's Cinematic Popularity Contribute to His Lok Sabha Victory in Thrissur?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com