എന്തും ഹാക്ക് ചെയ്യാമെന്ന് മുൻ മന്ത്രിയോട് മസ്ക്; ആ 48 വോട്ട് വിശ്വസിക്കാമോ? തിരഞ്ഞെടുപ്പിൽ കള്ളക്കളി?
Mail This Article
ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ (ഇവിഎം) ഉപേക്ഷിക്കണമെന്ന ഇലോൺ മസ്കിന്റെ എക്‌സ് പോസ്റ്റ് വോട്ടിങ് യന്ത്രത്തെച്ചൊല്ലിയുള്ള ചർച്ചകൾക്ക് വീണ്ടും തിരികൊളുത്തിയിരിക്കുകയാണ്. പ്യൂർട്ടോറിക്കോയിൽ വോട്ടിങ് യന്ത്രങ്ങളിൽ തിരിമറി നടന്നുവെന്ന വാർത്ത പങ്കുവച്ച്, റോബർട്ട് എഫ്.കെന്നഡി ജൂനിയറിന്റെ പോസ്റ്റിനോടായിരുന്നു സമൂഹമാധ്യമമായ എക്സിലൂടെ മസ്ക്കിന്റെ പ്രതികരണം. യന്ത്രം ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മസ്കിന്റെ പോസ്റ്റ് രാഹുൽ ഗാന്ധി തന്റെ എക്സ് അക്കൗണ്ടിൽ പങ്കുവച്ചു. ഇവിഎമ്മുകൾ സുതാര്യതയില്ലാത്ത ബ്ലാക്ക് ബോക്സുകളാണെന്നും രാഹുൽ കുറിച്ചു. ഇവിഎമ്മുകൾ പരിശോധിക്കാൻ ആരും അനുവദിക്കുന്നില്ല. തിരഞ്ഞെടുപ്പു പ്രക്രിയയെക്കുറിച്ച് ഗൗരവതരമായ ആശങ്കകളാണ് ഉയരുന്നതെന്നും പോസ്റ്റിലുണ്ട്. മസ്ക്കിന്റെ പോസ്റ്റിനെതിരെ