അഞ്ചു വർഷത്തിലൊരിക്കൽ എല്ലാവർക്കും സംഭവിക്കാവുന്ന ഒരു അബദ്ധമാണ് അത്. കഴിഞ്ഞ തവണ മെഗാ സ്റ്റാർ മമ്മൂട്ടിക്കു പോലും ഈ അബദ്ധം പറ്റിയെന്നു പറയുമ്പോൾ നോട്ടക്കുറവ് സാധാരണ ജനങ്ങൾക്കു മാത്രമല്ല പ്രശസ്തർക്കും സംഭവിക്കുമെന്നു വ്യക്തം. മുൻകൂട്ടി പ്ലാൻ ചെയ്താൽ പല കാര്യങ്ങളും എളുപ്പമാകും; അവസാനനിമിഷം ഓടി നടന്ന് പ്രയാസപ്പെടേണ്ട. അവസാനനിമിഷം തിരക്കിട്ട് ചെന്നാലും പക്ഷേ, കടന്നു ചെല്ലാൻ സാധിക്കാത്ത ഇടങ്ങളും നിർവഹിക്കാനാകാതെ പോകുന്ന ചില ദൗത്യങ്ങളുമുണ്ട്. അത്തരമൊന്നിനെക്കുറിച്ചാണു പറഞ്ഞുവരുന്നത്. എന്താണ് ഇത്ര വലിയ ബിൽഡ് അപ് എന്നു ചിന്തിക്കേണ്ട, പറയാൻ ഉദ്ദേശിച്ചത് കേരളത്തിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെക്കുറിച്ചാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് ഇപ്പോൾ കഴിഞ്ഞതേയുള്ളൂ. ഇനിയേതു തിരഞ്ഞെടുപ്പ് എന്നാണെങ്കിൽ, ഇനി വരാനുള്ളത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ്. പഞ്ചായത്തുകൾ, നഗരസഭകൾ, ജില്ലാ, ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്തുകൾ എന്നിങ്ങനെ വ്യത്യസ്തമായ 1200 തദ്ദേശ സ്ഥാപനങ്ങളിലേക്ക് 2025 അവസാനമാകും തിരഞ്ഞെടുപ്പ്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com