‘ഓട്ടോ’യിലേറാൻ കേരള കോൺഗ്രസ്? ‘ആർയുപിപി’യിൽ തൃണമൂലും ട്വന്റി 20യും വരെ; കേരളത്തിൽ മൊത്തം എത്ര പാർട്ടി?
Mail This Article
‘രണ്ടില’ ചിഹ്നം നഷ്ടപ്പെട്ടതോടെ വിജയവും കൈവിട്ടു പോയെന്നു കരുതിയതാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം. എന്നാൽ കോട്ടയം ‘ഓട്ടോറിക്ഷ’യിലേറ്റി വിജയത്തിലേക്കു കയറ്റി വിട്ടത് ജോസഫ് വിഭാഗത്തിലെ ഫ്രാൻസിസ് ജോർജിനെ. അതോടെ പാർട്ടിക്ക് സംസ്ഥാന പദവിയും ലഭിച്ചു. ബന്ധപ്പെട്ട സംസ്ഥാനത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച് ഒരു എംപിയെയെങ്കിലും ലഭിച്ചാൽ ആ പാർട്ടിക്ക് തിരഞ്ഞെടുപ്പു കമ്മിഷൻ സംസ്ഥാന പാർട്ടി പദവി അനുവദിക്കും. സ്വന്തമായി ചിഹ്നവും ലഭിക്കും. കോട്ടയം ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം മത്സരിച്ചത് ഓട്ടോറിക്ഷ ചിഹ്നത്തിലായിരുന്നു. വിജയംകൊണ്ടുവന്ന ആ ചിഹ്നംതന്നെ സ്വന്തമാക്കാനാണ് പാർട്ടി തീരുമാനം. ഇത് ഒരു പാർട്ടിയുടെ മാത്രം കഥ. ഒരൊറ്റ തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ പാർട്ടിക്ക് സംസ്ഥാന പദവിയായി, സ്വന്തമായി ചിഹ്നവും ലഭിക്കുന്നു. ഇത്തരത്തിൽ കേരളത്തിൽ പല പാർട്ടികൾക്കും എത്രയെത്ര കഥകൾ പറയാനുണ്ടാകും! അതിനു മാത്രം പാർട്ടികളുണ്ടോ കേരളത്തിൽ? ഒന്നും രണ്ടുമല്ല, കേരളം ആസ്ഥാനമായി കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനിൽ റജിസ്റ്റർ ചെയ്തു പ്രവർത്തിക്കുന്നത്