1971ല്‍ വിമോചനയുദ്ധത്തിലൂടെ ബംഗ്ലദേശ് പിറന്നതുമുതല്‍ ആ രാജ്യത്തിനൊപ്പം നിന്നതാണ് ഇന്ത്യ. എന്നാല്‍ വളര്‍ന്നു തുടങ്ങിയപ്പോഴേക്കും ബംഗ്ലദേശിന് പുതിയ സുഹൃത്തുക്കളെത്തി. വിശേഷിച്ചും ഇന്ത്യയുമായി കൊമ്പുകോര്‍ക്കാന്‍ കാത്തുനില്‍ക്കുന്ന ചൈന. വൻശക്തികളായി വളരുന്ന ഇന്ത്യയേയും ചൈനയേയും തള്ളിപ്പറയാതിരിക്കാൻ ബംഗ്ലദേശ് നിരന്തരം ശ്രമിക്കുന്നതാണ് കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി കണ്ടുവരുന്നത്. ഇതോടൊപ്പം, ബംഗ്ലദേശില്‍ ചൈനയുടെ സ്വാധീനം എത്രയുണ്ടോ അതിനേക്കാളും ഒരുപടി മുന്നില്‍ നില്‍ക്കാന്‍ എന്നും ഇന്ത്യയും ശ്രമിക്കുന്നുണ്ട്. ജൂണ്‍ 21ന് ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നടത്തിയ ഇന്ത്യാ സന്ദര്‍ശനവും ഇരുരാജ്യങ്ങളുടെയും ഈ ശ്രമങ്ങളുടെ ഭാഗമായിത്തന്നെ വിലയിരുത്തണം. ഒരു ഭാഗം നിലനിൽപ്പിനായും മറുഭാഗം സ്വാധീനത്തിനായും പയറ്റുന്ന തന്ത്രം. മൂന്നാം മോദി മന്ത്രിസഭ അധികാരമേറ്റതിനു ശേഷം ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ആദ്യ ലോകനേതാവായിരുന്നു ഷെയ്ഖ് ഹസീന. അതും ജൂലൈ 9 മുതല്‍ 12 വരെ നിശ്ചയിച്ചിരിക്കുന്ന ചൈനാ സന്ദര്‍ശനത്തിന് മുൻപായി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യര്‍ഥനപ്രകാരം ചൈനയ്ക്കുമുന്‍പേ ഇന്ത്യയിലേക്ക് ഹസീന വിമാനം കയറി. രണ്ടാഴ്ചയ്ക്കുള്ളില്‍ രണ്ടുതവണ. ഹസീനയുടെ സന്ദര്‍ശനത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള വിവിധ കരാറുകളിലും ധാരണാപത്രങ്ങളിലും ഒപ്പുവച്ചു. നിലവിലെ സാഹചര്യത്തിൽ ഹസീനയുടെ സന്ദര്‍ശനത്തിന്റെ പ്രസക്തി എന്താണ്? എന്തിനാണ് ബംഗ്ലദേശിന്റെ സൗഹൃദത്തിനായി ഇന്ത്യയും ചൈനയും മത്സരിക്കുന്നത്?

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com