‘ഇവനെ സൂക്ഷിക്കണം’: ഇറാഖിൽ നിന്ന് ഇസ്രയേൽ ഒളിച്ചു കടത്തിയ ഫൈറ്റർ: മോദി– പുട്ടിൻ ചർച്ചയിൽ വരും ആ തീരുമാനം?
Mail This Article
മറ്റൊരു ഫൈറ്റർ ജെറ്റ് ഇടപാട് നടത്താനൊരുങ്ങുകയാണ് ഇന്ത്യ. മിറാഷ് 2000 വിമാനങ്ങൾ വാങ്ങുന്ന കാര്യം സംബന്ധിച്ച് ഇന്ത്യയും ഖത്തറും തമ്മിൽ ചർച്ചകൾ പുരോഗമിക്കുന്നു. ഖത്തർ ഉപയോഗിച്ച മിറാഷ് 2000 വിമാനങ്ങളാണ് ഇന്ത്യ വാങ്ങാൻ പദ്ധതിയിടുന്നത്. ഇതു സംബന്ധിച്ച ചർച്ചകൾക്കായി ഖത്തറിൽനിന്ന് വിദഗ്ധ സംഘം അടുത്തിടെ ഇന്ത്യയിലെത്തിയിരുന്നു. 12 മിറാഷ് 2000 വിമാനങ്ങൾ വാങ്ങാനാണ് ആലോചന. മിറാഷ് 2000 ആദ്യമായല്ല ഇന്ത്യയിൽ. 1980 മുതൽ ഈ ഫ്രഞ്ച് നിർമിത യുദ്ധവിമാനങ്ങൾ ഇന്ത്യ വാങ്ങുന്നു. കാർഗിൽ യുദ്ധത്തിൽ പാക്ക് കേന്ദ്രങ്ങളിൽ ആക്രമണം നടത്തുന്നതിൽ ഏറെ സഹായകമായിരുന്നു ഈ വിമാനങ്ങൾ. ബലാക്കോട്ട് ആക്രമണത്തിൽ ലഷ്‌കറിന്റെ പരിശീലന സ്ഥലങ്ങളിൽ ആക്രമണം നടത്തിയതും ഈ വിമാനങ്ങൾ തന്നെയാണ്. ഉപയോഗിക്കപ്പെട്ട ഫൈറ്റർ ജെറ്റുകളും കപ്പലുകളുമൊക്കെ ലോകത്തെ പ്രതിരോധ സേനകൾ കാലാകാലങ്ങളിൽ കൈമാറ്റം ചെയ്യാറുണ്ട്. സൈന്യത്തിന്റെ ഭാഗമായതിനാൽ ഇവയെല്ലാംതന്നെ മികച്ച നിലവാരം പുലർത്തുന്നവയുമാകും. ഇന്ത്യയിലെ ആദ്യ സൂപ്പർസോണിക് ജെറ്റ് ഇടപാട് പ്രശസ്തമാണ്. 1964ൽ ആയിരുന്നു അത്. പിൽക്കാലത്ത് ഇന്ത്യൻ വ്യോമസേനയുടെ തന്നെ വലിയ ചിഹ്നങ്ങളിലൊന്നായി മാറിയ മിഗ് 21 യുദ്ധവിമാനമായിരുന്നു ഈ ഇടപാടിൽ ഇന്ത്യ വാങ്ങിയത്. സംഭവബഹുലവും നാടകീയതകൾ നിറഞ്ഞതുമായിരുന്നു ഈ വാങ്ങൽ. വർഷങ്ങൾക്കിപ്പുറം, പ്രധാനമന്തി നരേന്ദ്ര മോദി റഷ്യയിലേക്കെത്തുമ്പോൾ മിഗ് 21 സംബന്ധിച്ച ചർച്ചകളും ഉണ്ടാകുമോ?