നീറ്റ് യുജി റദ്ദാക്കുമോ? സമയം കൊടുത്തിട്ടും മിണ്ടാതെ എൻടിഎ; കേന്ദ്രത്തിൽനിന്ന് ചിലത് അറിയാനുണ്ട് സുപ്രീം കോടതിക്ക്
Mail This Article
മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ്– യുജി പരീക്ഷയിലെ ചോദ്യക്കടലാസ് ചോർച്ച സുപ്രീംകോടതി സ്ഥിരീകരിച്ചു കഴിഞ്ഞു. ഇനി അറിയേണ്ടത് പരീക്ഷ റദ്ദാക്കുമോ എന്നതാണ്. ഈ തീരുമാനമെടുക്കുന്നതിൽ നിർണായകമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ പോലും ദേശീയ പരീക്ഷ ഏജൻസിക്കു പക്ഷേ സാധിച്ചില്ല? എന്തായിരുന്നു ആ ചോദ്യങ്ങൾ? കോടതിയിൽ എന്താണ് സംഭവിച്ചത്? പുനഃപരീക്ഷയ്ക്ക് എത്രമാത്രം സാധ്യതയുണ്ട്? വീണ്ടും പരീക്ഷ നടത്താൻ കോടതി നിർദേശിക്കുമോയെന്നായിരുന്നു നീറ്റ് യുജി പരീക്ഷ സംബന്ധിച്ച ഹർജികൾ പരിഗണിക്കുമ്പോൾ ലക്ഷക്കണക്കിനു വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അറിയേണ്ടിയിരുന്നത്. എന്നാൽ, 23 ലക്ഷം വിദ്യാർഥികളോടു വീണ്ടും പരീക്ഷയെഴുതാൻ നിർദേശിക്കുന്നതു കഠിനമാണെന്നു മാത്രമാണ് ഇക്കാര്യത്തിൽ സുപ്രീം കോടതി പ്രതികരിച്ചത്. ചോദ്യക്കടലാസ് ചോർച്ചയുടെ വ്യാപ്തി എത്രയെന്ന് അറിഞ്ഞ ശേഷമാകും അന്തിമതീരുമാനമെന്നു കൂടി ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് സൂചിപ്പിച്ചു.