പെൺസുഹൃത്തുക്കളേറെ, വിദേശികളോട് പ്രിയം; നടിയുടെ വീടും ബണ്ടി ചോർ ലക്ഷ്യമിട്ടു? പൊലീസിനെ പറ്റിച്ചത് ‘സിനിമാസ്റ്റൈലിൽ’
Mail This Article
ബണ്ടി ചോർ കേരളത്തിൽ വന്നോ? ജില്ലകൾ തോറും കേരള പൊലീസ് അരിച്ചു പെറുക്കുകയാണ്. ഉടനെത്തന്നെ ഒരു വൻ മോഷണം നടക്കുമോയെന്നാണ് പേടി. തുടക്കം ആലപ്പുഴയിലാണ്. ആലപ്പുഴയിലെ ബാറിൽ ഡൽഹി സ്വദേശിയായ കുപ്രസിദ്ധ മോഷ്‌ടാവ് ബണ്ടി ചോർ എന്ന ദേവീന്ദർ സിങ് എത്തിയെന്ന സംശയം ഉയർന്നതോടെയാണ് സംസ്ഥാനത്തെ പൊലീസ് ജാഗ്രതയിലായത്. ആലപ്പുഴയിൽ എത്തിയതു ബണ്ടിചോറാണെങ്കിൽ മോഷണം ലക്ഷ്യമിട്ടായിരിക്കാം വരവെന്നാണു പൊലീസ് കരുതുന്നത്. വിനോദ സഞ്ചാരത്തിന് ബണ്ടി ചോർ വരില്ലെന്ന് പൊലീസിന് നന്നായി അറിയാം. തന്നെ തേടി പൊലീസ് പായുന്നത് എവിടെയെങ്കിലും ഇരുന്ന് ഒരുപക്ഷേ ബണ്ടി കാണുന്നുമുണ്ടാകാം. മുങ്ങുന്നിടത്തു പൊങ്ങുന്ന ആളല്ല ബണ്ടി ചോർ എന്നതിനാൽ സംസ്ഥാനത്തെവിടെയും ഇയാൾ ‘പൊങ്ങാന്‍’ സാധ്യതയുണ്ടെന്നും കരുതിയിരിക്കണം എന്നുമാണു പൊലീസ് പറയുന്നത്. ഡൽഹി, മുംബൈ, ബെംഗളൂരു, ചെന്നൈ, തിരുവനന്തപുരം എന്നിവയടക്കം വൻനഗരങ്ങളിലായി അഞ്ഞൂറോളം കേസുകളിൽ പ്രതിയാണ് ബണ്ടി. വർഷങ്ങളോളം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. നേരത്തേ മോഷണം അവസാനിപ്പിച്ച് ഡിറ്റക്ടീവ് ഏജൻസി തുടങ്ങിയെങ്കിലും വീണ്ടും മോഷണത്തിലേക്കു തിരിയുകയായിരുന്നു. മഴക്കാലം കൂടിയായതിനാൽ ബണ്ടി ചോറിനെ കൂടുതൽ കരുതിയിരിക്കണമെന്നാണു പൊലീസിന്റെ നിർദേശം. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലെയും പൊലീസിനെ വെള്ളം കുടിപ്പിച്ചിട്ടുണ്ട് ഇയാൾ. പൊലീസ് ഇത്രയും കരുതൽ എടുക്കുന്നുണ്ടെങ്കിൽ നാട്ടുകാർ എത്രത്തോളം കരുതൽ എടുക്കണം? എന്തുകൊണ്ടാണ് ബണ്ടി ചോറിനെ പൊലീസ് പോലും ഇത്രയും ഭയക്കുന്നത്? അതിനു കാരണമുണ്ട്.