തുറമുഖത്തു ചരക്കുനീക്കത്തിനു ട്രയൽ റൺ ആരംഭിച്ചതോടെ വിഴിഞ്ഞം വികസന പ്രതീക്ഷയിലാണ്. മേഖലയിലെ മത്സ്യത്തൊഴിലാളികൾ ഉന്നയിച്ച പ്രശ്നങ്ങൾക്കു പരിഹാരം വൈകില്ലെന്നു സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്. തീരത്തിന്റെ സംരക്ഷണം, തൊഴിൽസുരക്ഷ, കുടിയൊഴിപ്പിക്കപ്പെട്ടവർക്കു വീടുകൾ എന്നീ മൂന്നു പ്രധാന ആവശ്യങ്ങളാണ് മത്സ്യത്തൊഴിലാളികൾക്കുള്ളത്. വീടു നഷ്ടമായവർക്കു പുനർഗേഹം പദ്ധതിയിൽപ്പെടുത്തി വീടുകൾ നൽകുമെന്ന പ്രഖ്യാപനം പൂർത്തീകരിച്ചിട്ടില്ല. സ്വന്തമായി സ്ഥലം ഇല്ലാത്തവർ പദ്ധതിക്കു പുറത്താണ്. ഭൂമിയില്ലാത്തവർക്കു വാടകവീടിനായി 5,500 രൂപ മാസംതോറും പ്രഖ്യാപിച്ചെങ്കിലും തുക അപര്യാപ്തമെന്നാണു വിലയിരുത്തൽ.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com