പ്രതീക്ഷിച്ചതിലും 50% അധിക ശേഷി; കണ്ടെയ്നർ നീക്കം ഞൊടിയിടയിൽ; വിഴിഞ്ഞം ലോകത്തിന്റെ വികസനഭൂപടത്തിൽ
Mail This Article
വിഴിഞ്ഞം കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് ഹബ് ആദ്യഘട്ടം കമ്മിഷൻ ചെയ്യുന്നതോടെ പ്രതിവർഷം 10 ലക്ഷം ടിഇയു (ട്വന്റി ഫൂട്ട് ഇക്വലന്റ് യൂണിറ്റ്) കണ്ടെയ്നർ കൈകാര്യം ചെയ്യാനുള്ള ശേഷിയാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, 15 ലക്ഷം ടിഇയു കണ്ടെയ്നർ കൈകാര്യം ചെയ്യാൻ കഴിയുമെന്ന് അദാനി പോർട്സ് മാനേജിങ് ഡയറക്ടർ കരൺ അദാനി പ്രഖ്യാപിച്ചതോടെ രാജ്യാന്തര ഷിപ്പിങ് കമ്പനികൾ വിഴിഞ്ഞത്തേക്കു കണ്ണു നടും. ഒറ്റയടിക്ക് 50% അധികം കണ്ടെയ്നർ കൈകാര്യം ചെയ്യാനുള്ള ശേഷി എങ്ങനെ ഉണ്ടായി? അതിവേഗം കണ്ടെയ്നറുകൾ കപ്പലിൽ നിന്ന് ഇറക്കാനും കയറ്റാനും ശേഷിയുള്ള ക്രെയിനുകളാണു വിഴിഞ്ഞം തുറമുഖത്തിന്റെ പ്രധാന പ്രത്യേകത. ദക്ഷിണേഷ്യയിലെതന്നെ ഏറ്റവും ആധുനിക ഓട്ടമേറ്റഡ് യന്ത്രസംവിധാനമാണ് വിഴിഞ്ഞത്ത് ഉപയോഗിക്കുന്നത്. കപ്പലിൽ നിന്നു കണ്ടെയ്നർ കയറ്റാനും ഇറക്കാനും ഉപയോഗിക്കുന്നത് സെമി ഓട്ടമേറ്റഡ് ഷിപ് ടു ഷോർ (എസ്ടിഎസ്) ക്രെയിനുകളാണ്. കണ്ടെയ്നറുകൾ യാഡിൽ നിശ്ചയിച്ചിരിക്കുന്ന സ്ലോട്ടിലേക്ക് ഇറക്കാനും തിരികെ കയറ്റാനും ഉപയോഗിക്കുന്നത് പൂർണമായും ഓട്ടമേറ്റഡ് ആയ 23 യാഡ് ക്രെയിനുകളും (സിആർഎംജി ക്രെയിൻ). ഇവ ഉപയോഗിച്ച് ഒരു കണ്ടെയ്നർ കയറ്റാനും ഇറക്കാനും