വലിച്ചെറിഞ്ഞത് ബോംബെന്ന് കരുതി; ‘നിധിവേട്ട’ തുടരുമോ? ഭൂവുടമയ്ക്ക് എന്തുകിട്ടും?
Mail This Article
മണ്ണിൽ അസ്വാഭാവികമായി എന്തെങ്കിലും കണ്ടാൽ ബോംബാണോ കൂടോത്രമാണോ എന്നു സംശയിക്കേണ്ട സ്ഥിതിയിലാണ് കണ്ണൂരുകാർ. ആ ആശങ്കകളൊന്നും ബാധിക്കാതെ മഴക്കുഴികൾ കുഴിക്കാൻ എത്തിയ തൊഴിലുറപ്പ് തൊഴിലാളികളുടെ കാലിൽ തടഞ്ഞത് അമൂല്യ നിധി. സ്വർണവും വെള്ളിയും നാണയങ്ങളുമെല്ലാം ഉൾപ്പെട്ട നിധിപേടകം കയ്യിൽക്കിട്ടിയിട്ടപ്പോൾ വിവരം ഉടൻ ചെങ്ങളായി പഞ്ചായത്തിൽ അറിയിച്ച് സത്യസന്ധമായി കാര്യങ്ങൾ ചെയ്യുകയായിരുന്നു ആ തൊഴിലുറപ്പു തൊഴിലാളികൾ. പരിപ്പായി എന്ന കൊച്ചുഗ്രാമത്തെ നാടാകെ ശ്രദ്ധിക്കുന്ന നിധിയുടെ കേന്ദ്രമായി മാറ്റിയ ഈ 18 തൊഴിലാളികളുടെ ഇടപെടലിന് ബിഗ് സല്യൂട്ട് നൽകുകയാണ് നാട്. ഇവരെ ആദരിക്കുമെന്ന് ചെങ്ങളായി പഞ്ചായത്ത് പ്രസിഡന്റ് വി.പി.മോഹനൻ അറിയിച്ചു. തൊഴിലുറപ്പ് തൊഴിലാളികളായ പരിപ്പായിയിലെ എം.പി.ആയിഷ, പി.സുഹറ എന്നിവരാണ് ആദ്യം നിധി കണ്ടത്. ആയിഷ നിധി ഉയർത്തി മറ്റുള്ളവരെ കാണിക്കുകയായിരുന്നു. വി.കെ.കാർത്യായനി, എം.കെ.സുമിത്ര, കെ.പി.പ്രേമ, പത്മിനി തോമസ്, കെ.പി.കമലാക്ഷി, എം.എം.സുലോചന, ഇ.കെ.രോഹിണി, പി.പി.സാവിത്രി, എം.ആർ.സുജാത, നബീസ എടേക്കൽ, ദിവ്യ രാജീവൻ, എം.വി.വിമല, അജിത കനകരാജ്, കെ.ശാന്ത, പി.രാധ, ജാൻസി എന്നിവരും ഈ തൊഴിലാളി സംഘത്തിലുണ്ട്. നിധി കണ്ടെത്തിയ വിവരമറിഞ്ഞ്