‘വീണ്ടുവിചാരം വൈകിപ്പോയി, ഭരണം പരാജയമെന്ന് മുന്നേ പറഞ്ഞൂ’; സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി സിപിഐ
Mail This Article
ഭരണത്തിലെ മുൻഗണനകളിൽ തിരുത്തൽ വേണമെന്നു മുൻകൂട്ടി ആവശ്യപ്പെട്ടിട്ടും സിപിഎം അതു കേട്ടില്ലെന്നു സിപിഐ. സംസ്ഥാന കൗൺസിൽ അംഗീകരിച്ച ലോക്സഭാ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിലാണു സിപിഎം മുന്നറിയിപ്പു അവഗണിച്ചതു ചൂണ്ടിക്കാട്ടുന്നത്. ക്ഷേമനടപടികൾക്കു പകരം വികസന പദ്ധതികൾക്കു മുൻഗണന നൽകിയതു തിരഞ്ഞെടുപ്പു തിരിച്ചടിയുടെ പ്രധാന കാരണമായി സിപിഎം ഇപ്പോൾ കണ്ടെത്തിയിരുന്നു. വീണ്ടുവിചാരത്തിന്റെ അടിസ്ഥാനത്തിൽ മുൻഗണനകളിലെ മാറ്റം മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിക്കുകയും ചെയ്തു. ഇതു വൈകിപ്പോയെന്നാണു സിപിഐയുടെ വിമർശനം. ‘ഭരണരംഗത്തെ പോരായ്മകൾ മുൻപു തന്നെ പാർട്ടി ഘടകങ്ങൾ ചർച്ച ചെയ്യുകയും ബന്ധപ്പെട്ട കേന്ദ്രങ്ങളെ അറിയിക്കുകയും ചെയ്തതാണ്. സാധാരണക്കാരായ ജനങ്ങൾ ആശ്രയിക്കുന്നതും അവർക്കു സംരക്ഷണം നൽകുന്നതുമായ പദ്ധതികളും സ്ഥാപനങ്ങളും സർക്കാരിന്റെ മുൻഗണനയിൽ ഉണ്ടാകണമെന്നാണു പാർട്ടി ആവശ്യപ്പെട്ടത്. ഇതനുസരിച്ചുള്ള മാറ്റങ്ങൾ