റോഡിന് വശത്തായി ഒഴുകുന്ന ചെറുതോട്ടിലുള്ളത് സ്ഫടിക സമാനമായ ജലം. അതിൽ പലനിറങ്ങളിൽ വലിയ മീനുകൾ നീന്തിത്തുടിക്കുന്നു. ഈ റീലുകൾ കണ്ടിട്ടില്ലേ? വിഡിയോയുടെ തലക്കെട്ട് വായിക്കുമ്പോഴാണ് ജപ്പാനിലെ അഴുക്കുചാലാണെന്ന് മനസ്സിലാകുന്നത്. എന്നാൽ ഇതൊന്നുമായിരിക്കില്ല ഇന്ത്യയിലെ മിക്ക നഗരങ്ങളിലെയും കാഴ്ച. വൻനഗരങ്ങളിൽ പണിതീർത്ത ബഹുനിലക്കെട്ടിടങ്ങൾക്കും മനോഹരമായി വെട്ടിയൊതുക്കിയ പൂന്തോട്ടങ്ങള്‍ക്കും പിന്നിലായി ചേരികളും അഴുക്കുചാലുകളും സാധാരണമാണ്. നമ്മുടെ രാജ്യതലസ്ഥാനത്തിന്റെ പോലും അവസ്ഥ ഇപ്രകാരമാണ്. എന്നാൽ കേരളത്തിന്റെ തലസ്ഥാനത്തോ, സ്ഥിതി വ്യത്യസ്തവും. തിരുവനന്തപുരത്ത് തമ്പാനൂരിലെ റെയിൽവേ സ്റ്റേഷനിലോ കെഎസ്ആർടിസി ബസ് സ്റ്റാന്‍ഡിലോ വന്നിറങ്ങുന്നയാളെ വരവേൽക്കുന്നത് മാലിന്യവാഹിനിയായ അഴുക്കുചാലാണ്. ഇരുമ്പ് കൂട്ടിനുള്ളിൽ മാലിന്യം സൂക്ഷിച്ചിരിക്കുന്നു എന്നേ ആദ്യനോട്ടത്തിൽ തോന്നുകയുള്ളൂ. ശ്രദ്ധിച്ചു നോക്കിയാൽ കാണാം മെല്ലെ അനങ്ങുന്നു കറുത്തുകൊഴുത്ത മലിനജലം. ആദ്യമായി കാണുന്നവരുടെ കൈ അറിയാതെ മൂക്കിലെത്തും. എന്നാൽ ഇത് ശീലമായവർക്കോ ഈ ദുർഗന്ധം ചിരപരിചിതവും. രാജഭരണകാലം മുതൽ ഇവിടെ ഉണ്ടായിരുന്ന തോടിന് ‘ആമയിഴഞ്ചാൻ’ എന്ന വിളിപ്പേര് വന്നതു പോലും ഭാവി മുൻകൂട്ടികണ്ടാണോ?

loading
English Summary:

Illegal Dumping Suspected in Amayizhanchan Thodu Pollution | Explainer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com