വെട്ടിവീഴ്ത്തുന്ന ഗുണ്ടകളെ വെടിവച്ചിട്ട ജയയുടെ ‘തുപ്പാക്കി തന്ത്രം’: സ്റ്റാലിനും ഇറക്കി റൗഡി സ്പെഷലിസ്റ്റിനെ; ‘ഇനി മാപ്പില്ല’
Mail This Article
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ 66 പേർ കൊല്ലപ്പെട്ട ആഘാതത്തിൽ നിൽക്കുന്ന തമിഴ്നാട് സർക്കാരിന്റെ മേൽ ഇടിത്തീ പോലെയാണ് ബിഎസ്പി നേതാവ് കെ.ആംസ്ട്രോങ് എന്ന യുവ നേതാവിന്റെ ദാരുണാന്ത്യം വന്നിറങ്ങിയത്. സ്വപ്നങ്ങൾ കൂട്ടിവച്ച് പണിതു കൊണ്ടിരുന്ന വീടിനു മുന്നിൽ 11 പേർ ചേർന്നു വെട്ടിവീഴ്ത്തി അതിക്രൂരമായി ആംസ്ട്രോങ് കൊല്ലപ്പെട്ടതോടെ എം.കെ.സ്റ്റാലിൻ സർക്കാർ കടുത്ത പ്രതിരോധത്തിലായി. ഡിഎംകെ സർക്കാർ അധികാരത്തിലെത്തുമ്പോഴൊക്കെ ഗുണ്ടകളും അഴിഞ്ഞാടുമെന്ന ദുഷ്പേര് കഴിഞ്ഞ 3 വർഷത്തെ ഭരണത്തിൽ അധികം കേൾപ്പിക്കാതിരുന്ന സ്റ്റാലിൻ ഇത്തവണ പക്ഷേ പിടിച്ചു നിൽക്കാൻ പാടുപെട്ടു. തക്കം പാർത്തിരുന്ന പ്രതിപക്ഷ കക്ഷികൾ ആരോപണശരങ്ങളുമായി കഴുകനെപ്പോലെ വേട്ടയാടാൻ തുടങ്ങി. ഇതോടെയാണു സ്റ്റാലിൻ സംസ്ഥാനത്തെ ഉന്നത പൊലീസ് സംഘത്തെ അഴിച്ചു പണിതത്. സംസ്ഥാന വ്യാപകമായി ഗുണ്ടകൾക്കു പിന്നാലെ പൊലീസിറങ്ങി. കഴിഞ്ഞ 7 ദിവസത്തിനുള്ളിൽ 2 ഗുണ്ടകളാണ് എൻകൗണ്ടറിൽ കൊല്ലപ്പെട്ടത്. ജയലളിത ഒരു കാലത്ത് എടുത്തു പ്രയോഗിച്ച ‘തുപ്പാക്കി അരശിയൽ’ സ്റ്റാലിനും പ്രയോഗിക്കുമ്പോൾ ഒരു ഭാഗത്ത് കയ്യടി ഉയരുന്നുണ്ട്; മറുഭാഗത്തോ..?