കടം വീട്ടാൻ സ്ഥലം വിൽക്കുന്ന സിമന്റ് തറവാട്! കേരളം കെട്ടിപ്പൊക്കിയ ‘സിമന്റ്’; ബജറ്റിൽ ചോർന്ന പദ്ധതികൾ
Mail This Article
‘‘വേമ്പനാട്ടു കായലിലെ കാറ്റിൽ പ്രൗഢിയാർന്നു തലയാട്ടി നിൽക്കുന്ന തെങ്ങിൻ തോപ്പുകളുടെ ആകാശ വിതാനവും സമൃദ്ധവും ഹരിതാഭവുമായ നെൽവയലേലകളും അവയ്ക്കിടയിലൂടെ വളഞ്ഞു പുളഞ്ഞൊഴുകുന്ന ചെറുതും വലുതുമായ തോടുകളുമൊക്കെ ചേർന്നു സൃഷ്ടിക്കുന്ന മനോഹരമായ പ്രകൃതി പശ്ചാത്തലത്തിലാണു വെള്ള സിമന്റിന്റെ തറവാടായ ദ് ട്രാവൻകൂർ സിമന്റ്സ് ലിമിറ്റഡ് സ്ഥിതി ചെയ്യുന്നത്’’. മനോഹരമായ വർണന ട്രാവൻകൂർ സിമന്റ്സ് ലിമിറ്റഡിന്റെ (ടിസിഎൽ) വെബ്സൈറ്റിലെ ആമുഖത്തിലുണ്ട്. ഈ ഹരിതാഭയും പച്ചപ്പും പ്രകൃതിയിലും ജീവനക്കാരുടെ ജീവിതത്തിലുമുണ്ടായിരുന്നത് ഭൂതകാലത്തിലെ കെട്ടുക്കഥക്കാലമായി മാറിയിട്ട് 2 പതിറ്റാണ്ടിൽ ഏറെയായി. 2000 മുതൽ കമ്പനി നഷ്ടത്തിലൂടെയാണു പോകുന്നതെന്നു നിയമസഭയിൽ അടുത്തിടെ മന്ത്രി പി.രാജീവ് വ്യക്തമാക്കിയിരുന്നു. കേരളത്തിന്റെ അഭിമാനമായിരുന്ന ട്രാവൻകൂർ സിമന്റ്സിന് എന്തു പറ്റി? ഈ ചോദ്യത്തിനു കാരണമുണ്ട്.