ചൈനീസ് വൈറസ്, പിന്നെ റഷ്യൻ ആക്രമണം: ആ അപ്ഡേറ്റിനു പിന്നില്‍ ഹാക്കർമാർ? മൈക്രോസോഫ്റ്റിൽ സംഭവിച്ചതെന്ത്?
Mail This Article
×
സോഫ്റ്റ്‌വെയർ അപ്ഡേറ്റ് വഴി കംപ്യൂട്ടറുകൾ നിശ്ചലമാകുന്നത് ഇതാദ്യമല്ല. ചൈനയിൽ 2007 മേയ് 18ന് നോർട്ടൺ ആന്റിവൈറസിന്റെ പുതിയ അപ്ഡേറ്റാണ് പ്രശ്നമായത്. അപ്ഡേറ്റിനു ശേഷം മൈക്രോസോഫ്റ്റ് എക്സ്‍പി (XP) ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ രണ്ട് ഫയലുകൾ വൈറസ് ആണെന്ന് നോർട്ടൺ തെറ്റിദ്ധരിച്ച് ബ്ലോക്ക് ചെയ്തു. ഇതോടെ ബൂട്ട് ചെയ്യാനാവാതെ ആയിരത്തോളം കംപ്യൂട്ടറുകൾ കൂട്ടമായി ക്രാഷ് ആയി. കഴിഞ്ഞ ദിവസം നമ്മൾ കണ്ടതുപോലെ തന്നെ ‘ബ്ലൂ സ്ക്രീൻ’ ദൃശ്യമായി. നാലരമണിക്കൂർ കൊണ്ടാണ് പ്രശ്നം പരിഹരിച്ചത്. നഷ്ടപരിഹാരമായി പ്രശ്നം നേരിട്ട എല്ലാവർക്കും നോർട്ടൺ ആന്റിവൈറസിന്റെ 12 മാസത്തെ സൗജന്യ ലൈസൻസ് നൽകിയാണ് നോർട്ടണിന്റെ നിർമാതാക്കളായ സിമാൻടെക് മുഖം രക്ഷിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.