‘പ്രിയപ്പെട്ട നിർമലാജീ... അവിടെ സുഖമെന്ന് വിശ്വസിക്കുന്നു, ഇവിടെ തീരെ സുഖമില്ല’: എന്തുകിട്ടും കേരളത്തിന്?
Mail This Article
എല്ലാ വർഷവും ചോദിക്കും. ഒന്നും കിട്ടാറില്ല. കേന്ദ്ര ബജറ്റിൽ നിന്നു കേരളം പ്രതീക്ഷിക്കുന്നതെന്ത് എന്നു സംസ്ഥാനത്തെ ഏതു മന്ത്രിയോടും ചോദിച്ചാലും ഇതാണുത്തരം. ഇങ്ങനെ ചോദിച്ചു ചോദിച്ച്, ഒടുവിൽ ഒന്നും ചോദിച്ചിട്ടു കാര്യമില്ലെന്ന മാനസികാവസ്ഥയിലേക്ക് സംസ്ഥാന സർക്കാർ മാറി. അതുകൊണ്ടാണ് കഴിഞ്ഞ ഇടക്കാല കേന്ദ്ര ബജറ്റിൽ പരിഗണിക്കുന്നതിനായി കേരളം കാര്യമായ ആവശ്യങ്ങളൊന്നും മുന്നോട്ടു വയ്ക്കാത്തത്. എന്നാൽ, ഇത്തവണ അങ്ങനെയല്ല കാര്യങ്ങൾ. ബജറ്റിനു മുന്നോടിയായുള്ള ചർച്ചയ്ക്കായി മന്ത്രി കെ.എൻ.ബാലഗോപാൽ ഡൽഹിക്കു പോയിരുന്നു. ചർച്ചയിൽ പങ്കെടുത്തതിനു പുറമേ, കേന്ദ്രമന്ത്രിയെയും കണ്ടു. നേരിട്ടു കണ്ടപ്പോൾ അനുകൂല പ്രതികരണമാണു ലഭിച്ചതും. കേരളത്തിന്റെ ആവശ്യങ്ങൾ കത്തായി തന്നെ നിർമല സീതാരാമനു കൈമാറി. അതു മാത്രമല്ല, പ്രതീക്ഷയ്ക്കു കാരണം.