അന്ന് കാർഗിലിലേക്ക് പാക്കിസ്ഥാൻ ‘കയറ്റി അയച്ചത്’ ഭീകരരെ, ഇന്ന് വിവിധ രാജ്യങ്ങളിലേക്ക് ഭിക്ഷക്കാരെ! സമ്പാദ്യം കോടികൾ, യാത്ര വിമാനത്തിൽ!
Mail This Article
ലോകരാജ്യങ്ങളിലേക്ക് ഭീകരത കയറ്റി അയയ്ക്കുന്നവരെന്ന് ഇന്ത്യ മുഖത്തു നോക്കി പറഞ്ഞിട്ടുണ്ട് പാക്കിസ്ഥാന്റെ. 25 വർഷം മുൻപ് കാർഗിൽ യുദ്ധ സമയത്തും സൈന്യത്തിനൊപ്പം ഭീകരരെയാണ് ഇന്ത്യൻ കേന്ദ്രങ്ങൾ പിടിച്ചെടുത്താൻ പാക്കിസ്ഥാൻ അയച്ചത്. ഒട്ടേറെ സൈനിക കേന്ദ്രങ്ങളിൽ പാക്ക് സൈനികരുടെ തോളോടു തോൾ ചേർന്നായിരുന്നു ഭീകരരുടെ പ്രവർത്തനം. 1999 മേയിൽ, അന്നത്തെ പാക്ക് പ്രസിഡന്റ് പർവേസ് മുഷറഫും പട്ടാളത്തലവൻ ലഫ്. ജനറൽ മുഹമ്മദ് അസീസും നടത്തിയ സംഭാഷണം അതിന്റെ ഒന്നാന്തരം തെളിവുമായിരുന്നു. ഇന്ത്യൻ വ്യോമസേനയുടെ ഒരു വിമാനം ദ്രാസിൽവച്ച് തകർത്തതിന്റെ ഉത്തരവാദിത്തം ഭീകര സംഘടനകൾ ഏറ്റെടുക്കണമെന്ന നിർദേശം മുഷറഫ് നൽകുന്നതുമായി ബന്ധപ്പെട്ട സംഭാഷണമാണ് കാർഗിലിലെ പാക്ക് ഭീകരരുടെ ഇടപെടലിനു തെളിവായി ഇന്ത്യ ചൂണ്ടിക്കാണിച്ചത്. എന്നാൽ ഭീകരരും പാക്ക് സൈന്യവും ഒരുമെയ്യായി പ്രവർത്തിച്ചെങ്കിലും അതിനെയെല്ലാം തച്ചുതകർത്ത് വിജയദിവസം ആഘോഷിച്ചു ഇന്ത്യ. കാൽനൂറ്റാണ്ടിനിപ്പുറം, ജൂലൈ 26ന് കാർഗിൽ വിജയദിവസത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുമ്പോൾ മറ്റൊരു ‘കയറ്റുമതി’ വാർത്തയാണ് പാക്കിസ്ഥാനില്‍നിന്നു വരുന്നത്. ഭീകരതയ്ക്കൊപ്പം ഭിക്ഷക്കാരെയും കയറ്റിവിടുകയാണ് പാക്കിസ്ഥാൻ. ഇതിന്റെ പേരിൽ വിവിധ രാജ്യങ്ങളിൽനിന്ന് കണക്കിനു കിട്ടുകയും ചെയ്തു പാക്കിസ്ഥാന്. അത്രയേറെ ഗതികേടിലായോ രാജ്യം! ‘‘ഏതെങ്കിലും സുഹൃദ് രാജ്യത്തിലേക്കു പോകുമ്പോഴോ ഫോൺ വിളിക്കുമ്പോഴോ അവർ കരുതുന്നത് പണം യാചിക്കാൻ വന്നതാണെന്നാണ്’’ – വിഷമത്തോടെ ഇങ്ങനെ പറഞ്ഞത് മറ്റാരുമല്ല,