നായിഡുവിന് വോട്ടുകിട്ടി, ചെമ്മീൻ സ്റ്റാറായി; ആന്ധ്രയിൽ ‘കൃഷിയിറക്കി’ മലയാളികൾ; നയം മാറ്റിയാൽ കേരളത്തിനും കൊയ്യാം കോടികൾ
Mail This Article
ആന്ധ്രയിലെ ബംഗാൾ ഉൾക്കടൽ തീരദേശമാണ് ഇന്ത്യയിലെ ചെമ്മീൻ കൃഷിയുടെ കേന്ദ്രം. അവിടമാകെ കുളങ്ങളും, വെള്ളം നദിയിൽ നിന്നു പമ്പ് ചെയ്തു കയറ്റിയ വിശാലമായ ടാങ്കുകളുമുണ്ട്. ചെമ്മീൻ വീത്തുകളിട്ട് തീറ്റ കൊടുത്ത് വിളവെടുക്കുന്നു. അവ സംസ്ക്കരിച്ച് കടൽ കടത്തി യുഎസിലേക്കും ജപ്പാനിലേക്കും യൂറോപ്പിലേക്കും മറ്റും കയറ്റി അയയ്ക്കുമ്പോൾ കർഷകരുടെ പോക്കറ്റിൽ വന്നു വീഴുന്നത് ലക്ഷങ്ങൾ. ഒരേക്കർ വിസ്തൃതിയുള്ള കുളമുണ്ടെങ്കിൽ വർഷം 4–5 ലക്ഷം ലാഭം. പക്ഷേ അടുത്തിടെയായി അവർ പ്രതിസന്ധിയിലാണ്. ഇക്വഡോർ എന്ന രാജ്യം വൻ തോതിൽ യുഎസ് വിപണി കയ്യടക്കുന്നു. അവരും കരയിലെ ചെമ്മീൻ കൃഷിയിലാണ്. അവരുടെ ഉൽപാദനച്ചെലവാകട്ടെ വളരെ കുറവും. വിലയിൽ തെലുങ്കു കർഷകർക്ക് മൽസരിക്കാൻ പറ്റാത്ത അവസ്ഥ. ചെമ്മീൻ കൃഷിയിലെ 50% ചെലവ് തീറ്റയിലാണ്. അതാകട്ടെ ഇറക്കുമതി ചെയ്യുന്നതും. തീറ്റയുടെ ചെലവ് 10 വർഷം മുൻപ് പായ്ക്കറ്റിന് 800 രൂപയായിരുന്നെങ്കിൽ ഇപ്പോൾ 2800 രൂപ. ഈ സാഹചര്യത്തിലാണ് ആന്ധ്രയിലെ ചെമ്മീൻ കർഷകർ മുഖ്യമ ന്ത്രി ചന്ദ്രബാബു നായിഡുവിനെ കണ്ടത്. തൊട്ടുപിന്നാലെ