ഭീതിയുടെ കൊട്ടാരം, ‘ഇന്ത്യൻ’ കോടീശ്വരന്റെ മാളികയിൽ അടിമപ്പണി; 18 മണിക്കൂർ ജോലിക്ക് 600 രൂപ; ഒടുവിൽ ലോകമറിഞ്ഞു എല്ലാം...
Mail This Article
ഭീതിയുടെ കൊട്ടാരത്തിൽ വർഷങ്ങളോളം അടിമകണക്കെ ജോലി ചെയ്യേണ്ടി വരുന്ന കുറേ ആളുകൾ. പുറത്തെ സൂര്യവെളിച്ചംപോലും അവർക്ക് നിഷേധിക്കപ്പെട്ടു. ദിവസവും 18 മണിക്കൂറിൽ അധികമാണ് ജോലി. മുതലാളിമാർ അടിമകളോടെന്നപോലെ അവരോടു പെരുമാറി. കൃത്യമായ ഭക്ഷണവും വിശ്രമവും, എന്തിനു പ്രാഥമിക സൗകര്യങ്ങൾ പോലും അവർക്കു നിഷേധിക്കപ്പെട്ടു. അങ്ങനെയിരിക്കെ അവരിൽ ഒരാൾ ആ തടവറയിൽ നിന്നു രക്ഷപ്പെടാൻ തീരുമാനിച്ചു. പോകുംമുൻപ് അയാൾ സഹജീവികളിൽ നിന്ന് മുതലാളിമാർക്കെതിരെ രഹസ്യ മൊഴികൾ ശേഖരിച്ചു. കാത്തുകാത്തിരുന്ന് ഒരു ദിവസം അയാൾക്ക് ആ കൊട്ടാരത്തിൽ നിന്ന് പുറത്തുകടക്കാനായി. പുറംലോകത്തെത്തിയ ആ മനുഷ്യൻ വെറുതെ ഇരുന്നില്ല. അനുഭവിച്ച ദുരവസ്ഥയെപ്പറ്റി അധികൃതരെ വിവരം അറിയിച്ചു. താൻ ശേഖരിച്ച തെളിവുകളും കൈമാറി. ആ വിവരങ്ങളുടെ സത്യമറിയാൻ അധികൃതർ കൊട്ടാരത്തിൽ പരിശോധനയ്ക്കെത്തി. അതോടെ വലിയ മനുഷ്യാവകാശ ലംഘനങ്ങളുടെ ഉൾക്കഥകൾ പുറംലോകത്തെത്തി. മരുഭൂമിയിൽ ജീവിതം തേടി പോയ നജീബിന്റെ ഞെട്ടിക്കുന്ന കഥകൾ ‘ആടു ജീവിതം’ എന്ന നോവലിലൂടെ വായിച്ചറിഞ്ഞ ലോകം, കൊട്ടാര വളപ്പിനുള്ളിലെ