ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയെ ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലെ വസതിയിൽ വച്ച് വധിച്ചതോടെ പശ്ചിമേഷ്യയിലെ സംഘർഷം മറ്റൊരു തലത്തിലേക്ക് നീങ്ങുകയാണ്. ജൂലൈ 31ന് ബുധനാഴ്ച പുലർച്ചെയാണ് ആക്രമണം നടന്നതെന്ന് ഇസ്‌ലാമിക് റവല്യൂഷനറി ഗാർഡ് കോർ (Islamic Revolutionary Guard Corps– ഐആർജിസി) സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇസ്രയേൽ ഇതിനെപ്പറ്റി നിശ്ശബ്ദത പാലിച്ചു. പകരം അവർ പറഞ്ഞത് മറ്റൊരു ഹമാസ് നേതാവിനെ കൊലപ്പെടുത്തിയതിനെപ്പറ്റിയാണ്. ഹമാസിന്റെ സൈനികത്തലവൻ മുഹമ്മദ് ദെയ്ഫ് ഗാസയിൽ നടന്ന വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായാണ്. ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്) സ്ഥിരീകരിച്ചത്. ജൂലൈ 13ന് ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിലായിരുന്നു ഇത്. ഇറാന്റെ സൈനിക–ആണവ പദ്ധതികളുടെ തലപ്പത്തുള്ളവരെ ഇസ്രയേൽ ഇറാനിൽത്തന്നെ കടന്ന് മുൻപ് വധിച്ചിട്ടുണ്ടെങ്കിലും ഒരു പലസ്തീൻ നേതാവിനെ ഇല്ലാതാക്കുന്നത് ആദ്യ സംഭവമാണ്. തങ്ങളുടെ രാജ്യത്തേക്ക് അതിഥിയായി വന്ന ഒരു നേതാവിന്റെ ജീവൻ സംരക്ഷിക്കാൻ പോലും കഴിയാതെ പോയതിന്റെ ആത്മരോഷം ഇറാന്റെ പരമോന്നത നേതാവായ ആയത്തുല്ല അലി ഖമനയിയുടെ ഉള്‍പ്പെടെ വാക്കുകളിലും വ്യക്തം. ഖത്തറിലെ ദോഹ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഹനിയ ഇറാന്റെ പുതിയ പ്രസിഡന്റ്് മസൂദ് പെസഷ്കിയാന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടി എത്തിയതായിരുന്നു. ഐആർജിസിയുടെ കീഴിലുള്ള, അതീവ സുരക്ഷയുള്ള രഹസ്യ ഗെസ്റ്റ്ഹൗസിലായിരുന്നു കൊല്ലപ്പെടുന്ന സമയത്ത് അദ്ദേഹം താമസിച്ചിരുന്നത് എന്നതും ഇറാന്റെ തലവേദനയുടെ ആക്കം കൂട്ടുന്നു. ശരിക്കും ആ രാത്രി എന്താണു സംഭവിച്ചത്? ആരായിരിക്കും ഇത്രയും രഹസ്യമായും കൃത്യമായും ദൗത്യം നടത്തിയിട്ടുണ്ടാവുക? ഇറാന്റെ റഡാർ സംവിധാനങ്ങളെ പോലും മറികടന്ന് ദൗത്യം നടപ്പാക്കി മടങ്ങാൻ ശേഷിയുള്ള ആ ആയുധവും പോർവിമാനവും ഏതായിരിക്കും? ആക്രമണത്തിനു പിന്നിൽ ഇസ്രയേലാണോ എന്ന ചോദ്യത്തിന് എന്താണ് ഉത്തരം?

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com