ബംഗ്ലദേശിന് ഒരിക്കലും മറക്കാനാവാത്തൊരു ചിത്രം ധാക്കയിൽനിന്നു പുറത്തുവന്നു. സ്വാതന്ത്ര്യസമര നായകനും രാഷ്ട്രപിതാവുമായ ബംഗബന്ധു ഷെയ്ഖ് മുജീബുർ റഹ്മാന്റെ പ്രതിമയ്ക്കു മുകളിൽ കയറിനിന്ന്, കോടാലികൊണ്ട് തല വെട്ടിപ്പൊളിക്കുന്ന പ്രക്ഷോഭകന്റെ ദൃശ്യമാണത്. ആ രാജ്യം ഇന്ന് എത്തിപ്പെട്ടിരിക്കുന്ന ദയനീയാവസ്ഥയുടെ പ്രതീകമായ ചിത്രം. രാജ്യത്തെ മുഴുവൻ വിശ്വാസത്തിലെടുത്തു മുന്നോട്ടു കൊണ്ടു പോകാൻ കരുത്തും ദിശാബോധവുമുള്ള നായകനും നായികയുമില്ലാത്ത ഒരു രാജ്യം അതിന്റെ എക്കാലത്തെയും മഹാനായ നായകന്റെ പ്രതിമയോടു പോലും കലി തീർക്കുന്നു. മുജീബുർ റഹ്മാന്റെ മകൾ ഷെയ്ഖ് ഹസീനയ്ക്കാകട്ടെ പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് രാജ്യം വിടേണ്ടി വന്നിരിക്കുന്നു. 1971ൽ ബംഗ്ലദേശിനെ പാക്കിസ്ഥാനിൽനിന്നു സ്വതന്ത്രമാക്കിയ വിമോചനയുദ്ധത്തിൽ പങ്കെടുത്ത സ്വാതന്ത്ര്യ സമരസേനാനികളുടെ മക്കൾക്കും കൊച്ചുമക്കൾക്കും ഉൾപ്പെടെ രാജ്യത്തെ ഉന്നത സർക്കാർ ജോലികളിൽ സംവരണം നൽകുന്നതിനെതിരെയാണു ബംഗ്ലദേശിൽ പ്രക്ഷോഭം ആരംഭിച്ചത്. ഇതു പിന്നീട് സർക്കാരിനെതിരായ പ്രക്ഷോഭമായി മാറുകയായിരുന്നു. എന്നാൽ, എന്തുവിലകൊടുത്തും പ്രക്ഷോഭം അടിച്ചമർത്തുമെന്ന് പ്രഖ്യാപിച്ച ഷെയ്ഖ് ഹസീന രാജ്യത്ത് അനിശ്ചിതകാല കർഫ്യൂ ഏർപ്പെടുത്തുകയും സമൂഹമാധ്യമങ്ങൾക്കും വിലക്കേർപ്പെടുത്തുകയും ചെയ്തു. ഇതിനെല്ലാം പുറമേ രാജ്യത്തെ ശിഥിലമാക്കാൻ ശ്രമിക്കുന്ന ഭീകരരെ അടിച്ചമർത്താൻ ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെയാണ്

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com