ചിറ്റഗോങ്ങിൽ ‘നിർമാണം’ തുടങ്ങി ചൈന, ഇനി ലക്ഷ്യം പായ്റ? ഒപ്പം കൂടാൻ പാക്കിസ്ഥാൻ; ബംഗ്ലദേശിൽ കരുതലോടെ ഇന്ത്യ
Mail This Article
ബംഗ്ലദേശിലെ മാറിമാറിവന്ന വിവിധ സർക്കാരുകളുമായി നല്ല ബന്ധമാണു നിലനിർത്തിയിരുന്നതെന്ന് ഓർമിപ്പിച്ചും പ്രശ്നങ്ങൾ ചർച്ചചെയ്തു മുന്നോട്ടുപോകാൻ ഷെയ്ഖ് ഹസീനയെ ഉപദേശിച്ചിരുന്നുവെന്നു പ്രസ്താവിച്ചും ഇന്ത്യ വളരെ സൂക്ഷിച്ചാണു ബംഗ്ലദേശ് നയതന്ത്രം മുന്നോട്ടുകൊണ്ടുപോവുന്നത്. ഷെയ്ഖ് ഹസീനയുടെ പാപങ്ങളിൽ പങ്കില്ലെന്നാണ് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ പാർലമെന്റിന്റെ ഇരുസഭകളിലും നടത്തിയ പ്രസ്താവനയുടെ പൊരുൾ. ഇന്ത്യയിലേക്കു വരാൻ അനുവദിക്കണമെന്ന അഭ്യർഥന ഹസീന നടത്തിയതാണെങ്കിലും വിമാനത്തിന് സഞ്ചാര അനുമതി അഭ്യർഥിച്ചത് നിലവിലെ ബംഗ്ലദേശ് അധികൃതരാണ്. ഹസീന രാജിവച്ചശേഷം നിലവിലുള്ള അധികൃതരുടെ കൂടി അഭ്യർഥന മാനിച്ചാണ് ഇന്ത്യയിലേക്ക് വരാൻ അവരെ അനുവദിച്ചതെന്നു ചുരുക്കം. മറ്റു കക്ഷികളുമായി ഇന്ത്യ രാഷ്ട്രീയതലത്തിൽ ബന്ധപ്പെട്ടിരുന്നതായി പ്രസ്താവനയിൽ പറയുന്നു. ഇന്ത്യയിൽ അഭയം