ചേലക്കരയിൽ കണ്ണുനട്ട് സിപിഎം; ഷാഫിക്കു പകരം ആരു വരും? ആ കണക്ക് ബിജെപിക്കൊപ്പമല്ല
Mail This Article
വയനാടിന്റെ വേദന കേരളം ഒരുമിച്ചു പങ്കുവയ്ക്കുന്ന ദിവസങ്ങളാണിത്. കുറച്ചുനാളുകൾക്കപ്പുറം ഇതേ വയനാട് രാഷ്ട്രീയമത്സരത്തിനു വേദിയാകും. രാഹുൽ ഗാന്ധി രാജിവച്ച ഒഴിവിൽ, ആ സീറ്റ് നിലനിർത്താനിറങ്ങുന്ന പ്രിയങ്ക ഗാന്ധിയുടെ ആദ്യതിരഞ്ഞെടുപ്പു പോരാട്ടം. പാലക്കാട്, ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പുകൾകൂടി ഇതിനൊപ്പം വരും. സർക്കാരിന്റെ ദുരിതാശ്വാസ നടപടികളിൽ ആരും രാഷ്ട്രീയം കാണുന്നില്ലെങ്കിലും, ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായ വലിയ പരുക്കിനെ ഉപതിരഞ്ഞെടുപ്പുകൾക്കു മുൻപു ഭേദപ്പെടുത്തിയെടുക്കാൻ എൽഡിഎഫ് ഇതു പ്രയോജനപ്പെടുത്താൻ ശ്രമിക്കും. സെപ്റ്റംബർ ഒടുവിലോ ഒക്ടോബർ ആദ്യമോ തിരഞ്ഞെടുപ്പു നടന്നേക്കാം. തിരിച്ചുവരാനുള്ള വഴിയായി ഉപതിരഞ്ഞെടുപ്പുകളെ കാണണമെന്ന തീരുമാനം സിപിഎം മുൻപേ എടുത്തിരുന്നു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പാടേ തോറ്റ എൽഡിഎഫിനു തിരിച്ചുവരാൻ വഴിയൊരുക്കിയതു പാലാ ഉപതിരഞ്ഞെടുപ്പാണ്. പാലാ എന്ന യുഡിഎഫ് നെടുങ്കോട്ടയിൽ നേടിയ അട്ടിമറിജയം എൽഡിഎഫിനെ കളത്തിൽ