യുക്രെയ്‌നിനെതിരെ യുദ്ധത്തിനിറങ്ങിയ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന് ഇതിലും വലിയൊരു തിരിച്ചടി കിട്ടാനില്ല. കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം, റഷ്യയുടെ പരിധിയിലുള്ള വലിയൊരു പ്രദേശം യുക്രെയ്ൻ സൈന്യം കീഴടക്കിയിരിക്കുന്നു. യുക്രെയ്ൻ സൈന്യം പിടിച്ചെടുത്ത കസ്കിൽ (Kursk) നിന്നും ബെൽഗൊറാദ് മേഖലയിൽ നിന്നും ആയിരക്കണക്കിന് പൗരന്മാരോട് ഒഴിഞ്ഞുപോകാൻ റഷ്യയ്ക്ക് ആവശ്യപ്പെടേണ്ടി വന്നു. കസ്‌കിൽനിന്ന് 102 റഷ്യൻ സൈനികർ യുക്രെയ്നിന്റെ പിടിയിലായി. അവിടെ ഒരു മിലിറ്ററി കമൻഡാന്റ്സ് ഓഫിസും യുക്രെയ്ൻ ആരംഭിച്ചു. 2022 ഫെബ്രുവരിയിൽ റഷ്യ കീവ് ആക്രമിച്ചതിന് ശേഷമുള്ള, ഏറ്റവും വലിയ അതിർത്തി കടന്നുള്ള ആക്രമണമാണിതെന്ന് പറഞ്ഞാൽ തെറ്റില്ല. അന്നത്തെ ആക്രമണത്തിന് ശക്തമായ തിരിച്ചടിയാണിപ്പോൾ യുക്രെയ്ൻ സൈന്യം നൽകിയിരിക്കുന്നത്. 2014ൽ തുടക്കമിട്ട് 2022 ഫെബ്രുവരിയിൽ റഷ്യയുടെ പൂർണ തോതിലുള്ള അധിനിവേശത്തോടെ രൂക്ഷമായ യുക്രെയ്ൻ– റഷ്യ സംഘർഷം ഇതോടുകൂടി മറ്റൊരു തലത്തിലേക്ക് നീങ്ങുകയാണ്. പടിഞ്ഞാറൻ റഷ്യയിലെ അതിർത്തി പ്രദേശമായ കസ്‌ക് മേഖലയ്ക്ക് തന്ത്രപ്രധാനമായും ചരിത്രപരമായും ഏറെ പ്രാധാന്യമുണ്ട്. റഷ്യൻ പ്രദേശങ്ങൾ കീഴടക്കാനുള്ള യുക്രെയ്നിന്റെ തീരുമാനം നിലവിലെ സംഘർഷ രീതി മാറ്റുന്നതിന്റെ ഭാഗമായിട്ടായിരിക്കാം. മൂന്ന് യുക്രെയ്ൻ ബ്രിഗേഡുകൾ ആണ് ഇപ്പോൾ റഷ്യൻ പ്രദേശങ്ങൾ കീഴടക്കി മുന്നേറുന്നത്. ഈ സംഘത്തിൽ ആറായിരം മുതൽ എണ്ണായിരം വരെ സൈനികർ ഉണ്ടെന്നാണ് റിപ്പോർട്ട്. ഓഗസ്റ്റ് 10ന് ശനിയാഴ്ച രാത്രി, യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി തന്റെ സൈന്യം റഷ്യൻ പ്രദേശത്ത് പ്രവേശിച്ചതായി സ്ഥിരീകരിച്ചിരുന്നു. റഷ്യയെ നാണംകെടുത്തിയ നീക്കമായിരുന്നു അത്. റഷ്യൻ പ്രദേശങ്ങളായ കർസ്ക്, ബ്രയാൻസ്ക്, ബെൽഗൊറാദ് എന്നിവിടങ്ങളിൽ അധികൃതർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്തിനാണ് യുക്രെയ്ൻ സൈന്യം ഇപ്പോൾ റഷ്യൻ പ്രദേശങ്ങൾ പിടിച്ചെടുക്കുന്നത്? ഇത്ര പെട്ടെന്ന് റഷ്യൻ പ്രദേശങ്ങൾ പിടിച്ചെടുക്കാനുള്ള ശേഷിയും സംവിധാനങ്ങളും യുക്രെയ്ൻ സൈന്യത്തിന് എവിടെ നിന്ന് ലഭിച്ചു? പരിശോധിക്കാം.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com