വെള്ളിത്തിരയിൽ ‘സീനിയർ’ താരങ്ങൾ തിളങ്ങണമെങ്കില്‍ ‘ജൂനിയർ’ ആർടിസ്റ്റുകൾ ഒപ്പമുണ്ടായേ തീരൂ. അതിപ്പോൾ നൃത്തത്തിന് അകമ്പടിയാണെങ്കിലും അടികൊള്ളാനാണെങ്കിലും നായകന്റെ ചുറ്റിലും ആവേശം കൂട്ടാനായാലും ജൂനിയർ ആർടിസ്റ്റുകൾ നിർബന്ധമാണ്. എന്നാൽ നടീനടൻമാരായി പരിഗണിക്കപ്പെടുകപോലും ചെയ്യാതെ പോകുന്ന ഇവരുടെ ജീവിതത്തെപ്പറ്റി സിനിമയിലെ നായികാ നായകന്മാർ ആലോചിക്കാറുണ്ടോ? ഇല്ലെന്നതിന്റെ തെളിവാണ്, ചലച്ചിത്ര മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാന്‍ നിയോഗിച്ച ഹേമ കമ്മിറ്റി പുറത്തുവിട്ട റിപ്പോർട്ട്. ജൂനിയർ ആർടിസ്റ്റുമാരുടെ ജീവിതം നരകതുല്യമാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മുൻനിര താരങ്ങൾ അംഗങ്ങളായിട്ടുള്ള ‘അമ്മ’ പോലെയുള്ള സംഘടനകൾ ഇക്കൂട്ടർക്ക് എന്നും സ്വപ്നങ്ങൾക്കും അപ്പുറമാണ്. സിനിമയുടെ ടെക്നിക്കൽ വിഭാഗത്തിൽ പ്രവർത്തിക്കുന്നവർക്ക് ലഭിക്കുന്ന പരിഗണന പോലും ലഭിക്കാതെ പോകുന്ന ഇവർക്ക് ചലച്ചിത്രലോകത്തിന്റെ അണിയറയിൽ എവിടെയും അർഹമായ അംഗീകാരം ലഭിക്കുന്നില്ലെന്നും റിപ്പോർട്ടിൽചൂണ്ടിക്കാട്ടുന്നു. വിവിധ ഏജൻസികൾ വഴിയും കോഓർഡിനേറ്റർമാർ മുഖേനെയുമാണ് ഇവർ സിനിമകളിലേക്ക് എത്തപ്പെടുന്നത്. എന്നാൽ പിന്നീട് അവർക്കെതിരെ സിനിമാ സെറ്റുകളിൽ നടക്കുന്ന ഒരുതരത്തിലുള്ള ചൂഷണങ്ങളിലും

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com