കയ്യിൽ ശതകോടികൾ, പക്ഷേ സബ്സിഡി കിട്ടിയേ തീരൂ മസ്കിന്; ട്രംപിനോട് ‘ചൊവ്വാ സ്നേഹം’; ടെസ്ലയെ കുരുതി കൊടുക്കുമോ?
Mail This Article
യുഎസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്കു മത്സരിക്കുന്ന മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ‘കട്ടയ്ക്ക്’ പിന്തുണയ്ക്കുന്ന ആളാണ് ശതകോടീശ്വരനും സ്പേസ് എക്സ്, ടെസ്‌ല കമ്പനികളുടെ ഉടമയുമായ ഇലോൺ മസ്ക്. താൻ പ്രസിഡന്റ് ആയാൽ ഉപദേശ പദവികളിലൊന്നിലോ കാബിനറ്റ് പദവിയിലോ മസ്കിനെ നിയമിക്കുമെന്ന് ട്രംപും പറഞ്ഞിരുന്നു. അങ്ങനെയെങ്കില്‍ ഗവണ്മെന്റിന്റെ കാര്യക്ഷമത വർധിപ്പിക്കാനുള്ള വകുപ്പിൽ (Department of Government Efficiency) പ്രവർത്തിക്കാൻ താൻ തയാറാണെന്ന മസ്കിന്റെ ട്വീറ്റും പിന്നാലെയെത്തി. ഇത്രയും അടുപ്പമാണോ ട്രംപും മസ്കും തമ്മിൽ? ആദ്യകാലത്ത് ഇരുവരും തമ്മിലുള്ള ബന്ധം അങ്ങനെയായിരുന്നില്ല എന്നതാണു യാഥാർഥ്യം. ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നത് കുറയ്ക്കാനുള്ള നീക്കം ‘ബിസിനസ് സെല്ലിങ് പോയിന്റ്’ ആണെന്നാണ് മസ്കിന്റെ വാദം. ട്രംപാകട്ടെ, ഇതിനെതിരെ വാദിക്കുന്ന ആളുമാണ്. ഫോസിൽ ഇന്ധനങ്ങളിൽനിന്നു മാറി ലോകത്തെ വാഹന വ്യവസായം വൈദ്യുതിയെ ആശ്രയിക്കണമെന്നാണ് മസ്കിന്റെ കാഴ്ചപ്പാട്. അതിന്റെ ചുവടുപിടിച്ചായിരുന്നു അദ്ദേഹത്തിന്റെ ടെസ്‌ല കമ്പനിയുടെ പിറവിയും. എന്നാൽ ട്രംപ് ആകട്ടെ, ഇലക്ട്രിക് വാഹനങ്ങൾ അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ തകർക്കുമെന്ന നിലപാടുകാരനും. യുഎസ് കൂടുതൽ എണ്ണ ഉൽപാദിപ്പിക്കണമെന്നും ഉപയോഗിക്കണമെന്നുമാണു ട്രംപിന്റെ ആവശ്യം. ഇങ്ങനെ വാദപ്രതിവാദങ്ങൾ തുടരുന്നതിനിടെ