പോർവിമാനങ്ങളുടെ പടപ്പുറപ്പാട്: ‘നിരാശയോടെ’ മടങ്ങി മൊസാദ് തലവൻ: അവസാനിച്ചോ ഇസ്രയേൽ– ഹമാസ് യുദ്ധഭീതി?
Mail This Article
ഗാസയിലെ വെടിനിർത്തൽ കരാർ സംബന്ധിച്ച്, ഈജിപ്തിന്റെ തലസ്ഥാനമായ കയ്റോയിൽ ഓഗസ്റ്റ് 25നു നടന്ന ചർച്ചയും പരാജയപ്പെട്ടതോടെ മധ്യപൂർവേഷ്യയിൽ വീണ്ടും നിരാശ പടരുകയാണ്. യുഎസ് മുന്നോട്ടുവച്ച പുതുക്കിയ നിർദേശങ്ങൾ ഹമാസ് തള്ളിയതോടെ, ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന്റെ തലവൻ ഡേവിഡ് ബാർനിയയയുടെ നേതൃത്വത്തിലുള്ള ഇസ്രയേൽ സംഘം നാട്ടിലേക്കു മടങ്ങി. ചർച്ച പൂർണമായും ഉപേക്ഷിച്ചിട്ടില്ലാത്തതിനാൽ രണ്ടാം നിര ഉദ്യോഗസ്ഥരെ നിലനിർത്തിയിട്ടുണ്ട്. ഗാസയുടെയും ഈജിപ്തിന്റെയും അതിർത്തിയിലെ ബഫർ സോണായ ഫിലാഡൽഫിയിലെ ഗാസ ഭാഗത്ത് ഇസ്രയേൽ സൈന്യത്തെ നിലനിർത്തണമെന്ന ആവശ്യമാണ് ഹമാസ് നിരസിച്ചത്. ഈജിപ്തും ഇതിനോട് അനുകൂലമല്ല. ഫിലാഡൽഫിയിൽ ഇസ്രയേൽ സൈന്യത്തിനു പകരം രാജ്യാന്തര സേനയെ നിയോഗിക്കാം എന്നൊരു നിർദേശം വന്നെങ്കിലും അത് ഇസ്രയേൽ തള്ളി. പുതിയ വ്യവസ്ഥകൾ അംഗീകരിക്കില്ലെന്നു ഹമാസ് വക്താവ് ഒസാമ ഹംദാൻ അൽ അക്സ ടെലിവിഷൻ അഭിസംബോധനയ്ക്കിടെയാണ് പറഞ്ഞത്. യുഎസിന്റെ ശുഭാപ്തി വിശ്വാസ നിലപാട് വ്യാജമാണെന്നും അത് പ്രസിഡന്റ് തിരഞ്ഞെടുപ്പു മുന്നിൽ കണ്ടുള്ളതാണെന്നുമാണ് ഹംദാന്റെ നിലപാട്. അമേരിക്കൻ ചാര സംഘടനയായ സിഐഎ