‘അമ്മ’ ഞെട്ടും മുൻപേ ലോകത്തെ ഞെട്ടിച്ചവർ: അന്ന് നിർമാതാവിനെതിരെ 80 വനിതകൾ, ലൈംഗിക പീഡനത്തിന് കൊടുംതടവ്
Mail This Article
മുന്നൂറിനടുത്ത് പേജുകളുണ്ടായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ടിൽ. എന്നാൽ മലയാള സിനിമയിലെ പ്രശ്നങ്ങളെപ്പറ്റി പഠിച്ച ആ റിപ്പോർട്ടിൽനിന്ന് അറുപതോളം പേജുകൾ ഒഴിവാക്കിയാണ് പുറത്തുവിട്ടത്. അതിനൊന്നും പക്ഷേ മലയാള ചലച്ചിത്രലോകത്ത് ആഞ്ഞടിക്കാൻ കാത്തിരുന്ന കൊടുങ്കാറ്റിനെ തടയാൻ സാധിച്ചില്ല. ആരോപണ പ്രത്യാരോപണങ്ങള്‍ തുടരെ വന്നു. ലൈംഗികാരോപണങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തെത്തി. ആരോപണത്തിനു മുന്നിൽ വൻ ശക്തികൾ കടപുഴകി, രാജിവച്ചു. ഒടുവിൽ മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’തന്നെ ഏറക്കുറെ നിലംപൊത്തി. മോഹൻലാൽ പ്രസിഡന്റായ സംഘടനയുടെ ഭരണസമിതിയൊന്നാകെ രാജിവച്ചു. മലയാള സിനിമാ ചരിത്രത്തിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നത്; ട്വിസ്റ്റുകൾ ഏറെയുള്ള ഒരു ആക്‌ഷൻ–ത്രില്ലർ സിനിമ പോലെ. സർക്കാരിനെ പോലും പ്രതിസന്ധിയിലാക്കുന്ന വിവാദങ്ങളെ എങ്ങനെ നേരിടുമെന്ന് രാഷ്ട്രീയ നേതാക്കളും സെലിബ്രിറ്റികളും ആലോചിക്കുമ്പോൾ, സമാനമായ മറ്റൊരു ക്യാംപെയ്നിന്റെ ഓർമകളിലാണ് ചലച്ചിത്രലോകം. വർഷങ്ങൾക്ക് മുൻപ് ഹോളിവുഡിൽ തുടക്കമിട്ട ‘#മിടൂ’ വിപ്ലവത്തിന്റെ തുടർച്ചയാണോ ഇപ്പോൾ മലയാളത്തിലും സംഭവിക്കുന്നത്? മി ടൂവിൽ കടപുഴകിയത് ഹോളിവുഡിലെ വമ്പന്മാരായിരുന്നു. എങ്ങനെയായിരുന്നു അതിന്റെ തുടക്കം? ആരൊക്കെയായിരുന്നു പ്രതികളും ഇരകളും? എങ്ങനെയാണ് ഒടുവിൽ കുറ്റക്കാർ ശിക്ഷിക്കപ്പെട്ടത്? മി ടൂവിൽ കുടുങ്ങിയ ഇന്ത്യയിലെ പ്രമുഖർ ആരെല്ലാമാണ്?