ആ കുമിളകൾ ചിക്കൻ പോക്സ് ആയേക്കില്ല; കാഴ്ചയ്ക്ക് മങ്ങൽ വന്നാൽ സൂക്ഷിക്കണം; കോവിഡ് പോലെ ജീവനെടുക്കുമോ?
Mail This Article
ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ പടർന്നുപിടിക്കുന്ന എംപോക്സ് പകർച്ചവ്യാധിയാണ് ഇന്ന് ലോകത്തിന്റെ ആശങ്ക. ആഫ്രിക്കയിലെ അസുഖത്തിന് കേരളത്തിലിരുന്ന് പേടിക്കണോ എന്നാവും പലരുടെയും സംശയം. വൻകരയുടെ അതിർത്തികൾ ഒരു പകർച്ചവ്യാധികളെയും തളച്ചിടില്ല എന്നതുകൊണ്ട് തന്നെ നിലവിൽ ലോകരാഷ്ട്രങ്ങൾ അതീവജാഗ്രതയിലാണ്. രോഗവ്യാപനസാധ്യത കണക്കിലെടുത്ത് ലോകാരോഗ്യസംഘടന ജാഗ്രതാനിർദേശം പുറപ്പെടുവിക്കയും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. വസൂരി രോഗമുണ്ടാക്കുന്ന വേരിയോള, കൗപോക്സ്, വാക്സീനിയ തുടങ്ങിയ വൈറസുകൾ ഉൾപ്പെടുന്ന പോക്സ് വൈറിഡേ കുടുംബത്തിലെ ഓർത്തോ പോക്സ് വിഭാഗത്തിൽപ്പെടുന്ന എം പോക്സ് വൈറസാണ് വില്ലൻ. അടിയന്തര ശ്രദ്ധ വേണ്ടുന്ന രോഗമായതിനാൽ എംപോക്സിനെ ഗ്രേഡ് 3 എമർജൻസി വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എച്ച്1 എൻ1, പോളിയോ, സിക, എബോള, കോവിഡ് എന്നിവയാണ് ഇതുവരെ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ള രോഗങ്ങൾ. എംപോക്സിനെ എങ്ങനെ തിരിച്ചറിയാം? എത്രത്തോളം അപകടകാരിയാണ്? എങ്ങനെ പ്രതിരോധിക്കാം?