‘‘സ്വർണക്കടത്തിലെ പല കാര്യങ്ങളും എനിക്കറിയാം. എല്ലാ തെളിവുകളും കയ്യിലുണ്ട്.’’ എടവണ്ണ ചെമ്പക്കുത്ത് അറയിലകത്ത് റിദാൻ ബാസിൽ പിതൃസഹോദരൻ മുജീബ് റഹ്മാനോട് ഇതു പറയുന്നത് 2023 ഏപ്രിലിൽ. രണ്ടാഴ്ചയ്ക്കകം ചെമ്പക്കുത്ത് പുളിക്കുന്ന് മലയിൽ വെടിയേറ്റു മരിച്ച നിലയിൽ ഈ ഇരുപത്തിനാലുകാരനെ കണ്ടെത്തി. വീട്ടിൽനിന്നു വിളിച്ചു കൊണ്ടുപോയ മുഹമ്മദ് ഷാൻ ഉൾപ്പെടെ 8 പേരെ പൊലീസ് അറസ്റ്റു ചെയ്തു. വെടിയുതിർത്തതെന്നു കരുതുന്ന പിസ്റ്റൾ ഷാനിന്റെ വീടിന്റെ പിന്നിലെ വിറകുപുരയിൽ കണ്ടെത്തി. പ്രവാസി വ്യവസായിയുടെ സ്ഥാപനത്തിലായിരുന്നു ഷാൻ ജോലി ചെയ്തിരുന്നത്. ആ ജോലി കളഞ്ഞതിലുള്ള വൈരാഗ്യമാണു കൊലപാതകത്തിനു കാരണമെന്നു പൊലീസ് പറഞ്ഞിരുന്നു. കേരള പൊലീസിന്റെ തലപ്പത്തുള്ള ചിലർക്കു കള്ളക്കടത്തു സംഘവുമായുള്ള ബന്ധത്തിന്റെ ഉദാഹരണമായി റിദാൻ ബാസിൽ കേസ് ഇപ്പോൾ, പി.വി.അൻവർ എംഎൽഎ ഉന്നയിക്കുന്നു. നേരത്തേ മനസ്സിലുണ്ടായിരുന്ന ചോദ്യങ്ങൾ ബന്ധുക്കൾ ആവർത്തിക്കുന്നു. ആരാണു റിദാൻ ബാസിൽ? കടത്തിക്കൊണ്ടുവന്ന സ്വർണം കവർന്നു എന്ന സംശയത്തിന്റെ പേരിൽ തൃശൂർ കൊരട്ടി

loading
English Summary:

Behind the Scenes: Kerala Police and the Gold Smuggling Trade | Series Part 1

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com