പെട്രോളിൽ ‘കുഞ്ഞൻ ഗൾഫ്’; വേഗത്തിൽ ഗിയർ മാറ്റി മോദി; ഈ ആദ്യയാത്ര കോടീശ്വരന് സുൽത്താനെ കാണാൻ; ലക്ഷ്യമെന്ത്?
Mail This Article
മൂന്നാം വരവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ സന്ദർശനങ്ങളിലെല്ലാം പൊതുവായി സംഭവിച്ചത് ഒരുകാര്യം. എല്ലാ ഉഭയകക്ഷിയാത്രകളും രാജ്യാന്തര തലത്തിൽ വലിയ ചർച്ചയായി. സാധാരണ ഭരണാധികാരികളുടെ ഉഭയകക്ഷിയാത്രകൾ രണ്ടു രാജ്യങ്ങൾ തമ്മിലുള്ള താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും, കരാറുകളിൽ ഒപ്പുവച്ച് അവ അംഗീകരിക്കുന്നതിനും മാത്രമാണ്. അതേസമയം യുഎസ് പ്രസിഡന്റ് അടക്കമുള്ള ലോകനേതാക്കളുടെ യാത്രകൾ രാജ്യാന്തരതലത്തിൽ ശ്രദ്ധ നേടുകയും ചെയ്യും. ഈ ഗണത്തിലേക്ക് ഇന്ത്യൻ പ്രധാനമന്ത്രിയുടെ യാത്രകളും ഉയരുകയാണ്. കഴിഞ്ഞ പത്തുവർഷത്തിനിടെ ലോകരാജ്യങ്ങളിലെ പ്രധാനപ്പെട്ട വിമാനത്താവളങ്ങളിലെല്ലാം മോദിയുമായി വിമാനം ഇറങ്ങി. സഞ്ചാരപ്രിയനെന്ന വിളിപ്പേര് കോവിഡ് ഏൽപ്പിച്ച ഇടവേള മായ്ച്ചെങ്കിലും വീണ്ടും വിദേശ യാത്രകളിൽ ടോപ്ഗിയറിലാണ് മോദി. സത്യപ്രതിജ്ഞ കഴിഞ്ഞ് കേവലം മൂന്ന് മാസമാവുമ്പോൾ നാലാമത്തെ വിദേശയാത്രയ്ക്കാണ് സെപ്റ്റംബർ 3ന് മോദി തുടക്കമിട്ടത്. ഈ നാല് യാത്രകളുടെ ഭാഗമായി മോദി എത്തിച്ചേരുന്നത് ഏഴു രാജ്യങ്ങളിലേക്കാണ് എന്നതും പ്രത്യേകതയാണ്. ദശാബ്ദങ്ങളായി ഇന്ത്യൻ പ്രധാനമന്ത്രിമാർ എത്താൻ ‘മറന്ന’ അല്ലെങ്കിൽ പ്രാധാന്യം കൽപിക്കാതിരുന്ന ചെറുരാജ്യങ്ങൾക്കു പോലും യാത്രകളിൽ മോദി പ്രാധാന്യം നൽകുന്നു. തെക്കുകിഴക്കൻ ഏഷ്യയിലെ രണ്ടു കുഞ്ഞു രാജ്യങ്ങളിലേക്കാണ് മോദി നാലാം യാത്ര പുറപ്പെട്ടത്. വലുപ്പത്തിൽ കുഞ്ഞൻമാരെങ്കിലും സമ്പന്നതയിൽ കരുത്തൻമാരായ സിംഗപ്പൂരും ബ്രൂണയ്‌യുമാണത്. ഇതിൽ ബ്രൂണയ്‌യിലേക്ക് മോദി നടത്തുന്നത് ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആദ്യ ഉഭയകക്ഷിയാത്രയും. ഈ സന്ദർശനത്തിൽ ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത് എന്തൊക്കെയാണ്? എന്തിനാവും