മുഖ്യമന്ത്രിക്കുണ്ട് പവർ ടീം; പിണറായി വളർത്തിയ ‘സൂപ്പർ മുഖ്യമന്ത്രി’; പാർട്ടിയെ കൂസാതെ വളർന്ന ശശി
Mail This Article
പിണറായി വിജയൻ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോൾ മുഖ്യമന്ത്രിയുടെ ഓഫിസിൽ നടത്തിയ ക്രമീകരണങ്ങളാണു പൊളിറ്റിക്കൽ സെക്രട്ടറി പദവിക്കു സൂപ്പർ മുഖ്യമന്ത്രിയുടെ അധികാരം ചാർത്തി നൽകിയത്. 1996 ൽ നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി പി.ശശിയും പാർട്ടി സെക്രട്ടറിയായി പിണറായിയും വന്നതോടെ മുഖ്യമന്ത്രിയെയും മറികടന്നുള്ള അധികാരം പാർട്ടി വഴി പൊളിറ്റിക്കൽ സെക്രട്ടറിയിലേക്കു വന്നു. പിണറായി വിജയനു കീഴിൽ പൊളിറ്റിക്കൽ സെക്രട്ടറിയായി എത്തിയതോടെ പാർട്ടിയെയും കൂസാതെ ശശി വളർന്നു. പൊളിറ്റിക്കൽ സെക്രട്ടറിയായും പ്രൈവറ്റ് സെക്രട്ടറിയായും രാഷ്ട്രീയ നേതാക്കൾ എന്ന രീതി സ്വീകരിച്ചതും പിണറായി തന്നെ. പൊളിറ്റിക്കൽ സെക്രട്ടറി എന്ന തസ്തികയിൽ ഒരാളെ സിപിഎം നിയമിച്ചത് ഇ.കെ.നായനാർ 1987 ൽ മുഖ്യമന്ത്രിയായിരിക്കെയാണ്. മുൻ സ്പീക്കറായ എ.പി.കുര്യനായിരുന്നു ആ തസ്തികയിൽ. നായനാർ 1996 ൽ മുഖ്യമന്ത്രിയായപ്പോൾ പൊളിറ്റിക്കൽ സെക്രട്ടറിയായി പി.ശശിയും പ്രൈവറ്റ് സെക്രട്ടറിയായി നിയമസഭാ സെക്രട്ടേറിയറ്റിലെ മുൻ ഉദ്യോഗസ്ഥൻ ഇ.എം.മുരളീധരനും വന്നു. പാർട്ടി സെക്രട്ടറി പിണറായിക്കു വേണ്ടി ശശി മുഖ്യമന്ത്രിയുടെ ഓഫിസിൽ നടത്തിയ ഇടപെടലുകൾ