സുജിത്ദാസ് പിടിച്ചെടുത്തത് 101 കിലോ സ്വർണം: വിമാനങ്ങളെത്തിയത് രാത്രി: മലപ്പുറത്ത് നടന്നത് ‘പൊലീസ് ചതി’
Mail This Article
സുജിത്ദാസ് മലപ്പുറം ജില്ലാ പൊലീസ് മേധാവിയായിരിക്കെ, രണ്ടു വർഷത്തിനിടെ കരിപ്പൂർ വിമാനത്താവളത്തിൽനിന്നു പിടികൂടിയത് ഏതാണ്ട് 55 കോടി രൂപ മൂല്യമുള്ള സ്വർണമാണ്! 2022, 2023 വർഷങ്ങളിലായി സിആർപിസി 102 വകുപ്പിട്ട് മലപ്പുറം പൊലീസ് റജിസ്റ്റർ ചെയ്ത 124 കേസുകളിലായി കണ്ടെടുത്തത് ഒരു ക്വിന്റലിലേറെ സ്വർണവും. 2023 നവംബറിൽ സുജിത്ദാസിന് മലപ്പുറത്തു നിന്നു സ്ഥലംമാറ്റം ലഭിച്ചപ്പോൾ അതുവരെ ചെയ്ത കാര്യങ്ങളെല്ലാം ചേർത്തു തയാറാക്കിയ പത്രക്കുറിപ്പിലെ കണക്ക് പ്രകാരം പറഞ്ഞാൽ തൂക്കം കൃത്യം 101.623 കിലോഗ്രാം! കസ്റ്റംസ് പരിശോധന കഴിഞ്ഞ് വിമാനത്താവളത്തിനു പുറത്തിറങ്ങുന്നവരിൽ നിന്ന് പൊലീസ് തുടരെ സ്വർണം പിടിക്കാൻ തുടങ്ങിയത് വാർത്തകളിൽ നിറഞ്ഞപ്പോൾ പൊതുജനം കയ്യടികളുമായി പൊലീസിനെ അഭിനന്ദിച്ച നാളുകളായിരുന്നു അത്. മലപ്പുറം എസ്പി സുജിത്ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനകളെന്നായിരുന്നു അന്ന് പൊലീസ് പറഞ്ഞിരുന്നത്. ഈ കേസുകൾക്ക് പിന്നീടെന്തു സംഭവിച്ചുവെന്ന അന്വേഷണത്തിൽ പക്ഷേ വെളിപ്പെട്ടത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. സുജിത്ദാസിന്റെ നേതൃത്വത്തിൽ പിടികൂടിയ സ്വർണക്കടത്ത് കേസുകളിൽ